NEWS UPDATE

6/recent/ticker-posts

മാംസാഹാര വിലക്ക് ശരിവെച്ച്​ ഹൈകോടതി; സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ മാം​സം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​യ​മ​ത്തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ കോ​ട​തി

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ സ്‌​കൂ​ൾ വിദ്യാർഥിക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് മാം​സാ​ഹാ​രം ഒ​ഴി​വാ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രാ​യ ഹ​ര​ജി ഹൈ​കോ​ട​തി ത​ള്ളി. ​ഡെയ​റി ഫാ​മു​ക​ൾ പൂ​ട്ടാ​നു​ള്ള തീ​രു​മാ​ന​മ​ട​ക്കം ചോ​ദ്യം ചെ​യ്ത് അ​ഡ്വ. അ​ജ്മ​ൽ അ​ഹ​മ്മ​ദ് ന​ൽ​കി​യ ഹ​ര​ജി​യാ​ണ് ചീ​ഫ് ജ​സ്​​റ്റി​സ് എ​സ്. മ​ണി​കു​മാ​ർ, ജ​സ്​​റ്റി​സ് ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ ബെ​ഞ്ച് ത​ള്ളി​യ​ത്.[www.malabarflash.com]

ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം വിദ്യാർഥിക​ൾ​ക്ക്​ ആ​വ​ശ്യ​മാ​യ പോ​ഷ​കാ​ഹാ​രം ന​ൽ​കു​ക​യാണ് ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് വി​ല​യി​രു​ത്തി​യാ​ണ് മാം​സാ​ഹാ​രം ഒ​ഴി​വാ​ക്കി​യ ന​ട​പ​ടി ശ​രി​വെ​ച്ച​ത്. സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​ള്ള ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ നി​ന്ന് മാം​സാ​ഹാ​രം ഒ​ഴി​വാ​ക്കു​ന്ന​ത്​ ല​ക്ഷ​ദ്വീ​പി​ലെ പ​ര​മ്പ​രാ​ഗ​ത ഭ​ക്ഷ​ണ​ശീ​ല​ത്തെ ത​ക​ർ​ക്കു​മെ​ന്നാ​യി​രു​ന്നു ഹ​ര​ജി​യി​ലെ വാ​ദം. 

എ​ന്നാ​ൽ, സ്കൂ​ളു​ക​ളി​ൽ ന​ൽ​കു​ന്ന ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് മാ​ത്ര​മാ​ണ് മാം​സാ​ഹാ​രം ഒ​ഴി​വാ​ക്കി​യ​തെ​ന്നും വീ​ടു​ക​ളി​ൽ ന​ൽ​കു​ന്ന​തി​ന്​ വി​ല​ക്കി​ല്ലെ​ന്നും ഭ​ര​ണ​കൂ​ടം വി​ശ​ദീ​ക​രി​ച്ചു. സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ മാം​സം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​യ​മ​ത്തി​ൽ പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന്​ കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. യു.​പി സ്കൂ​ൾ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക്​ ഉ​ച്ച​ഭ​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്ന് നി​യ​മ​ത്തി​ൽ പ​റ​യു​മ്പോ​ൾ ല​ക്ഷ​ദ്വീ​പി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ക്ലാ​സു​ക​ളി​ലു​ള്ളവർക്കു​വ​രെ ന​ൽ​കു​ന്നു​ണ്ടെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി.

ഡെയ​റി ഫാ​മു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഭ​ര​ണ​കൂ​ട​ത്തി​ന് വ​ൻ ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന​തി​നാ​ലാ​ണ് പൂ​ട്ടാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നാ​യി​രു​ന്നു അ​ഡ്​​മി​നി​സ്ട്രേ​ഷന്റെ വാ​ദം. ഡെ​യ​റി ഫാ​മു​ക​ൾ നി​മി​ത്തം പ്ര​തി​വ​ർ​ഷം ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്​​ട​മു​ണ്ടെ​ന്നും ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ക​ണ​ക്കു സ​ഹി​തം വ്യ​ക്ത​മാ​ക്കി. ഫാ​മു​ക​ൾ പൂ​ട്ടു​ന്ന​ത് ന​യ തീ​രു​മാ​ന​മാ​ണെ​ന്നും ഇ​തി​ൽ കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്നും വാ​ദി​ച്ചു. തു​ട​ർ​ന്നാ​ണ് ഈ ​ആ​വ​ശ്യ​വും നി​ര​സി​ച്ച​ത്.

മൃ​ഗ ക്ഷേ​മ​ത്തിന്റെ ഭാ​ഗ​മാ​യി ഭ​ര​ണ​കൂ​ട​ത്തി​ന് ഇ​ത്ത​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര​ജി നേ​ര​േ​ത്ത പ​രി​ഗ​ണി​ച്ച​പ്പോ​ൾ ഫാ​മു​ക​ൾ പൂ​ട്ടു​ന്ന​തും സ്കൂ​ളു​ക​ളി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് മാം​സാ​ഹാ​രം ഒ​ഴി​വാ​ക്കു​ന്ന​തും കോ​ട​തി സ്​​റ്റേ ചെ​യ്തി​രു​ന്നു.

Post a Comment

0 Comments