പതിവുപോലെ ലോട്ടറി വിൽക്കുന്നതിനിടെ ബൈക്കിലെത്തിയ യുവാവ് അനിൽകുമാറിനോട് ലോട്ടറി ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ഇഷ്ടമുള്ള ടിക്കറ്റുകൾ തിരഞ്ഞെടുക്കാനായി അനിൽകുമാർ ടിക്കറ്റുകൾ ഇയാൾക്ക് കൈമാറി. തുടർന്ന്, തന്റെ കൈയിൽ സമ്മാനം ലഭിച്ച ടിക്കറ്റുണ്ടെന്നും പണം തരുമോയെന്നും യുവാവ് ചോദിച്ചു.
കാഴ്ച ഇല്ലാത്തതിനാൽ ടിക്കറ്റ് പരിശോധിച്ച് പണം നൽകാനാവില്ലെന്ന് അനിൽകുമാർ പറഞ്ഞു. ഇതേസമയം, അനിൽകുമാറിന്റെ കയ്യിൽനിന്ന് വാങ്ങിയ ടിക്കറ്റുകൾ യുവാവ് പോക്കറ്റിലിടുകയും തന്റെ കയ്യിലുണ്ടായിരുന്ന പഴയ ടിക്കറ്റുകൾ നൽകി ഇയാൾ പോകുകയും ചെയ്തു.
11 പുതിയ ടിക്കറ്റിന് പകരം 11 പഴയ ടിക്കറ്റുകളാണ് തിരിച്ച് നൽകിയത്. ശേഷം അനിൽ കുമാറിൽ നിന്നും പതിവായി ടിക്കറ്റെടുക്കുന്ന സുഹൃത്താണ് കബളിപ്പിക്കപ്പെട്ട വിവരം കണ്ടെത്തിയത്.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നത് അനിൽകുമാറിന്റെ ഏക വരുമാനത്തിലാണ്. സംഭവത്തിൽ അനിൽകുമാറിന്‍റെ പരാതിയില്‍ മങ്കര പോലീസ് അന്വേഷണം തുടങ്ങി.
0 Comments