പത്തനംതിട്ട: മത വിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി വന്നിരുന്ന നമോ ടിവി എന്ന യുട്യൂബ് ചാനലിനെതിരെ അവസാനം പോലീസ് കേസെടുത്തു. ചാനല്‍ ഉടമ രഞ്ജിത്ത് എബ്രഹാം , അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ 153 എ വകുപ്പ് പ്രകാരമാണ് തിരുവല്ല പോലീസ് കേസെടുത്തത്. തിരുവല്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യൂട്യൂബ് ചാനലാണ് നമോ ടിവി.[www.malabarflash.com]
വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങിയ വാര്‍ത്തകളാണ് തുടര്‍ച്ചയായി നമോ ടിവി പ്രചരിപ്പിച്ചത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തിയിരുന്നു. വെള്ളത്തില്‍ തീപിടിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്നും ഒരിക്കലും കേരളം കേള്‍ക്കാത്ത വാക്കുകളാണ് നമോ ടിവിയിലൂടെ കേള്‍ക്കുന്നതെന്നും സതീശന്‍ പറഞ്ഞു.
സോഷ്യല്‍ മീഡിയയിലെ ദുഷ്പ്രചരണമാണ് കാര്യങ്ങള്‍ വഷളാക്കി വര്‍ഗീയവിദ്വേഷം വര്‍ധിപ്പിക്കുന്നത്. ഇത്തരം ആളുകള്‍ക്കെതിരെ പോലീസും സൈബര്‍ പോലീസും നടപടി സ്വീകരിച്ചില്ലെങ്കില്‍ അപകടമാണെന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുത്തത്.
0 Comments