NEWS UPDATE

6/recent/ticker-posts

ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്: കരുത്ത് തെളിയിച്ച് കേരളം

കാഞ്ഞങ്ങാട്: രാജസ്ഥാനിലെ നോക്കയിൽ നടന്ന 34ാമത് ദേശീയ സീനിയർ വടംവലി ചാമ്പ്യൻഷിപ്പിൽ കരുത്ത് തെളിയിച്ച് കേരളം.ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ് കേരളം നേടിയത്.[www.malabarflash.com] 

വനിത 500 കിലോ വിഭാഗത്തിൽ കേരളം ഒന്നാം സ്ഥാനം നേടിയപ്പോൾ ഡൽഹി,രാജസ്ഥാൻ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 640 കിലോ പുരുഷ വിഭാഗത്തിൽ പഞ്ചാബ്, കേരളം, പഞ്ചാബ് പവർ, 600 കിലോ പുരുഷ വിഭാഗത്തിൽ പഞ്ചാബ്, കേരളം ,ഹരിയാന പവർ, 580 കിലോ മിക്സഡ് വിഭാഗത്തിൽ പഞ്ചാബ്, ചണ്ഡിഗഡ്,കേരളം യഥാക്രമം ഒന്ന്,രണ്ട്,മൂന്ന്​ സ്ഥാനങ്ങൾ നേടി മികവ് തെളിയിച്ചു. 

സീനിയർ 500 കിലോ വനിത വിഭാഗത്തിൽ വി. അനഘ ബാനം (ക്യാപ്റ്റൻ), മാളവിക മെലാട്ടി കാസർകോട്, എം. നമിതദാസ്, സി.പി. ആര്യലക്ഷ്മി (പാലക്കാട്), ടി.എസ്. അലീന, അനഘ ചന്ദ്രൻ (കണ്ണൂർ), സ്​നേഹ ജോബി, ജയലക്ഷ്മി (ഇടുക്കി), എസ്​. സ്​നേഹ (തൃശൂർ), ടി.എ. സൂര്യമോൾ (കോഴിക്കോട്).

സിനിയർ 600 കിലോ വിഭാഗത്തിൽ ആഷിൻ ബെന്നി കണ്ണൂർ (ക്യാപ്റ്റൻ), കെ.കെ. ശ്രീരാജ്, അൽബിൻ ജോസഫ് (കണ്ണൂർ), ശ്രീജേഷ് പെർളടുക്കം, യദുകൃഷ്ണൻ മാവുങ്കാൽ, രാഹുൽ പെർളടുക്കം, എൻ. അഖിൽ, അർഷാദ് അബ്​ദുൽ റഹിമാൻ (പാലക്കാട്), എം.വി. ആകാശ് (കോട്ടയം), അശ്വിൻ ആൻറും (തൃശൂർ),

640 കിലോ വിഭാഗത്തിൽ കെ. ഗിരീഷ് പുല്ലൂർ(ക്യാപ്റ്റൻ), ശിവപ്രസാദ് മാവുങ്കാൽ, അജയ് കൃഷ്ണൻ മൂന്നാട്, വി.എം. മിഥുൻ ബളാന്തോട്, ഷിജേഷ് കൂത്തുപറമ്പ്, സുസ്മിത് പിണറായി, ബി. വിഗ്​നേഷ്, സുധീഷ് (പാലക്കാട്), നിഖിൽ സഞ്ജയ് (ഇടുക്കി), ഹരികൃഷ്ണൻ (കൊല്ലം),

580 കിലോ മിക്സഡ് വിഭാഗത്തിൽ രോഷ്മ സി. പാലക്കാട് (ക്യാപ്റ്റൻ), പി.എസ്. സ്​നേഹ (പാലക്കാട് ), ശ്രീകല തണ്ണോട്ട് (കാസർകോട്), പി. തീർഥ (മലപ്പുറം), തസ്​ലീന (എറണാകുളം), അശ്വിൻ രമേശ് കിഴക്കുംകര, കെ. ഷിജിൻ, എബിൻ തോമസ് (പാലക്കാട്), ടി.എൻ. അഖിൽ(കണ്ണൂർ), സി.എ. ആൽബിൻ (തൃശൂർ) എന്നിവരാണ് കേരള സിനീയർ ടീമിലെ അംഗങ്ങൾ.

ബാബു കോട്ടപ്പാറ, കെ.സി. മുകേഷ് തട്ടുമ്മൽ (പാടിച്ചാൽ കണ്ണൂർ) എന്നിവരാണ് ടീം പരിശീലകർ. പ്രഫ. പ്രവീൺ മാത്യു, ജീന കാലിക്കടവ് എന്നിവരാണ് ടീം മാനേജർമാർ. കാസർകോട് വെള്ളരിക്കുണ്ട് സെൻറ് ജൂഡ്സ് സ്കൂളിൽ അഞ്ച് ദിവസത്തെ ക്യാമ്പിന് ശേഷമാണ് കേരള ടീം 26ന് രാജസ്ഥാനിലേക്ക് യാത്രതിരിച്ചത്.

Post a Comment

0 Comments