ബുധനാഴ്ച രാവിലെ 11.30ഓടെ തോപ്പയിൽ ശ്മശാനം പള്ളിയുടെ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം.
മിനാരത്തിനുള്ളിൽ കയറി പ്രവൃത്തി നടത്തുമ്പോൾ കുബ്ബയുടെ ഒരു ഭാഗം തകർന്ന് ദേഹത്ത് പതിക്കുകയായിരുന്നു. പരിക്കേറ്റ സുലൈമാനെ ഫയർഫോഴ്സ് സാഹസികമായി താഴെ എത്തിച്ചിരുന്നു. തലക്കും കാലിനുമായിരുന്നു പരിക്ക്. അപകടമുണ്ടായ അതേ പള്ളി ഖബർസ്ഥാനിൽ ബുധനാഴ്ച ഉച്ചക്ക് സുലൈമാന്റെ മൃതദേഹം ഖബറടക്കി.

തോപ്പയിൽ ബീച്ച് ആവിയിൽ പരേതനായ ആലിയുടെ മകനാണ്. മാതാവ്: നബീസ. ഭാര്യ: ഫാത്തിമ. മക്കൾ: മിദ്ലാജ്, മിസ്റിയ, യാസിൻ. സഹോദരങ്ങൾ: കുഞ്ഞിമരക്കാർ, അബ്ദുല്ലക്കോയ, ഹനീഫ, റാഫി, റുഖിയ, സൗദാബി.
0 Comments