NEWS UPDATE

6/recent/ticker-posts

സ്വർണം മോഷ്ടിച്ച ബന്ധുവിനെതിരെ പരാതിയില്ലെന്ന് പറഞ്ഞ വയോധിക കൊല്ലപ്പെട്ടു, ഒറ്റപ്പാലത്ത് മൂന്ന് പേർ പിടിയിൽ

പാലക്കാട്: ഒറ്റപ്പാലം നഗരത്തില്‍ വയോധിക കൊല്ലപ്പെട്ടു. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷന്‍ റോഡിലെ തെക്കേ തൊടിയില്‍ ഖദീജ(63) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ പിടിയിലായിട്ടുണ്ട്.[www.malabarflash.com]

ഖദീജയുടെ സഹോദരിയുടെ മകൾ ഷീജയുടെ മകന്‍ യാസിറാണ് പിടിയിലായത്. ഷീജയെയും മറ്റൊരു മകനെയും പോലീസ് ഒറ്റപ്പാലത്തെ ലോഡ്ജിൽ ഒളിവിൽ കഴിയുന്നതിനിടെ രാത്രി വൈകി പിടികൂടി.

പിടിയിലായ ഷീജയുടെ രണ്ടാമത്തെ മകന് പ്രായപൂർത്തിയായിട്ടില്ല. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവങ്ങളുടെ തുടക്കം. ഷീജ സ്വര്‍ണാഭരണം വില്‍ക്കാനായി ഒറ്റപ്പാലത്തെ ജ്വല്ലറിയില്‍ എത്തിയിരുന്നു. സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇത് ഖദീജയുടെ സ്വര്‍ണമാണെന്ന് പോലീസ് കണ്ടെത്തുകയും ചെയ്തു. 

എന്നാൽ ഷീജ ബന്ധുവായതിനാൽ പരാതിയില്ലെന്ന നിലപാടായിരുന്നു ഖദീജയുടേത്. തുടർന്ന് സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നില്ല. എന്നാൽ എട്ടരയോടെ വീട്ടിനകത്ത് ഖദീജയെ കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് യാസിറിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments