പത്തുദിവസത്തിനുള്ളിൽ പത്തോളം വ്യത്യസ്തമായ പീഡനങ്ങളാണ് ക്രിസ്ത്യാനികൾക്ക് നേരെ നടന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ ക്രിസ്ത്യാനികൾ സുരക്ഷിതത്വത്തെക്കുറിച്ച് ആശയങ്കയിലാെണന്നും റിപ്പോർട്ടിൽ പറയുന്നു.
ഹിന്ദുക്കളെ മതപരിവർത്തനം ചെയ്തന്നെ് ആരോപിച്ച് രണ്ട് മുസ്ലിംകളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ക്രിസ്ത്യാനികൾക്കെതിരെയും ആക്രമണം തുടങ്ങിയത്. ബി.ജെ.പി നേതാക്കൾ പരസ്യമായിത്തന്നെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്.

ഇന്‍റർനാഷണൽ ക്രിസ്ത്യൻ കൺസേൺ ക്രിസ്ത്യാനികൾക്കെതിരെയുള്ള 30 പീഡന സംഭവങ്ങളെങ്കിലും കണ്ടെത്തി. ഉത്തർപ്രദേശിലെ മതപരിവർത്ത നിയമ പ്രകാരം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ ആഹ്വാനമനുസരിച്ച് സംസ്ഥാനത്ത് 71 പാസ്റ്റർമാർ പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഞങ്ങളിവിടെ ജീവിക്കേണ്ടവരല്ലെന്നാണ് പലരുടെയും നിലപാടെന്നും താനും തന്‍റെ അനുയായികളും ബജ്റങ്ദൾ പ്രവർത്തകരാൽ പലകുറി ആക്രമിക്കപ്പെട്ടെന്നുംറായ്ബറേലി ജില്ലയിലെ പ്രാർഥന സംഘത്തെ നയിക്കുന്ന സഞ്ജുദേവി പറഞ്ഞു. മാധ്യമങ്ങൾ തങ്ങൾ മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചതായും ദേവി പറഞ്ഞു.

ഒഡീഷ, മധ്യപ്രദേശ്, അരുണാചൽ പ്രദേശ്, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജാർഖണ്ഡ് അടക്കമുള്ളവിടങ്ങളിലും ക്രിസ്ത്യാനികൾ പീഡനത്തിന് ഇരയാകുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
0 Comments