NEWS UPDATE

6/recent/ticker-posts

ഭർത്താവിന്റെ അമിത ഫോൺ വിളി; ഭാര്യ ജീവനൊടുക്കി

കുമളി: ഭർത്താവിന്റെ അമിത ഫോൺ വിളിയിൽ പ്രതിഷേധിച്ച് വീട്ടമ്മ ജീവനൊടുക്കി. തേനി ജില്ലയിലെ വരശനാട്ടിലാണ് സംഭവം. കൂലിത്തൊഴിലാളിയായ സുരേഷിന്റെ ഭാര്യ പാണ്ടിയമ്മാളാണ്​ (40) വീട്ടിൽ തൂങ്ങിമരിച്ചത്.[www.malabarflash.com]


സുരേഷ്​ നിരന്തരം മൊബൈൽ ഫോണിൽ സംസാരിക്കുന്നതിനെച്ചൊല്ലി ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. സംഭവദിവസം ഉണ്ടായ വഴക്കാണ് ആത്മഹത്യയിൽ കലാശിച്ചത്. ഇവർക്ക് ഒരു മകനും മകളും ഉണ്ട്. മൃതദേഹം പോലീസ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

0 Comments