സ്വകാര്യ സ്‌കൂളിലെ എട്ടാംതരം വിദ്യാര്‍ത്ഥിനിയും കളനാട് വില്ലേജ് ഓഫീസിനടുത്ത് താമസിക്കുന്ന സയ്യിദ് മന്‍സൂര്‍ തങ്ങളുടെ മകള്‍ സഫ (13)യെ കഴിഞ്ഞ ദിവസം രാവിലെയാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ദേളിയിലെ സ്വകാര്യാസ്പത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സഫ പഠിച്ചിരുന്ന സ്വകാര്യ സ്‌കൂളിലെ അധ്യാപകന്‍ പാതിരാവരെ നവമാധ്യമങ്ങള്‍ ഉപയോഗിച്ച് ചാറ്റിംഗിലേര്‍പ്പെട്ട സുപ്രധാന വിവരങ്ങള്‍ പോലീസിന് ലഭിച്ചു. പതിമൂന്നുകാരിയോട് 26 കാരനായ അധ്യാപകന്‍ പ്രണയ സല്ലാപം നടത്തിയ ഒട്ടേറെ സന്ദേശങ്ങള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ മൊബൈല്‍ ഫോണില്‍ നിന്നും അന്വേഷണ സംഘം ശേഖരിച്ചു.

അധ്യാപകന്‍ സഫിയക്കയച്ച എല്ലാ സന്ദേശങ്ങളും കണ്ടെത്തുന്നതിന് പെണ്‍കുട്ടി ഉപയോഗിച്ച മാതാവിന്റെ സെല്‍ഫോണ്‍ സൈബര്‍ സെല്ലിന്റെ വിദഗ്ധ അന്വേഷണത്തിനയച്ചു. നിരവധി തവണ അധ്യാപകന്‍ പെണ്‍കുട്ടിയുമായി ചാറ്റിംഗിലേര്‍പ്പെട്ടതിന്റെ നിര്‍ണ്ണായക തെളിവുകള്‍ കണ്ടുകിട്ടി.
പല ദിവസങ്ങളിലും ചാറ്റിംഗ് മണിക്കൂറുകളോളം നീണ്ട് നില്‍ക്കുകയും ചെയ്തു. രാത്രി 12 മണി കഴിഞ്ഞ ശേഷവും അധ്യാപകന്‍ പെണ്‍കുട്ടിയുമായി നടത്തിയ ചാറ്റിംഗിനെ സംബന്ധിച്ച് പ്രാഥമികാന്വേഷണത്തില്‍ തന്നെ വെളിവാക്കപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് വീട്ടിനകത്ത് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മാസം മുമ്പെ അധ്യാപകന്‍ പെണ്‍കുട്ടിയുമായി ഫോണില്‍ ചാറ്റിംഗ് നടത്തുന്നത് വീട്ടുകാര്‍ കണ്ടുപിടിക്കുകയും, കുട്ടിയെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനും ശ്രമിച്ചിരുന്നു. ഓണ്‍ലൈന്‍ ക്ലാസ്സില്‍ പഠിക്കുന്നതിനപ്പുറം ഫോണ്‍ ഉപയോഗിക്കുന്നതില്‍ വീട്ടുകാര്‍ കുട്ടിക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇന്‍സ്റ്റാഗ്രാം വഴി ചാറ്റിംഗ് നടത്തുന്നത് വീട്ടുകാര്‍ കണ്ടുപിടിച്ചതോടെ വീട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത ആപ്ലിക്കേഷന്‍ വഴിയാണ് പിന്നീട് അധ്യാപകന്‍ പെണ്‍കുട്ടിയുമായി ചാറ്റിംഗ് നടത്തിയത്.
പെണ്‍കുട്ടിയെ കാണാന്‍ ഒരു തവണ മോട്ടോര്‍ ബൈക്കില്‍ അധ്യാപകന്‍ കുട്ടിയുടെ മേല്‍പ്പറമ്പിലുള്ള വീടിന് സമീപമെത്തിയിരുന്നു. പെണ്‍കുട്ടിയെ അധ്യാപകന്‍ പ്രണയക്കുരുക്കിലാക്കി ശല്യം ചെയ്യുകയാണെന്ന് മാതാപിതാക്കള്‍ സ്‌കൂളിലെത്തി പ്രിന്‍സിപ്പാളിനോട് നേരിട്ട് പരാതി പറഞ്ഞിരുന്നു. അധ്യാപകനെ ഉപദേശിക്കാമെന്ന് പ്രിന്‍സിപ്പാള്‍ വീട്ടുകാര്‍ക്ക് ഉറപ്പു നല്‍കിയെങ്കിലും, സഫിയയെ അധ്യാപകന്‍ പിന്നീടും പിന്തുടരുകയായിരുന്നു.

കോവിഡ് കാലത്ത് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ മക്കള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുന്ന രക്ഷിതാക്കളില്‍, അധ്യാപകന്റെ ഓണ്‍ലൈന്‍ പ്രണയക്കെണിയിൽപെട്ട് 13 കാരി ആത്മഹത്യ ചെയ്ത സംഭവം വലിയ ഞെട്ടലും ഭീതിയുമുണ്ടാക്കി.
പെണ്‍കുട്ടിയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായ അധ്യാപകനെതിരെ പഴുതടച്ചുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് മേല്‍പ്പറമ്പ് പോലീസ്. അധ്യാപകനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ആരോപണ വിധേയന്റെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത് തെളിവെടുപ്പിന് വിധേയമാക്കും.

0 Comments