NEWS UPDATE

6/recent/ticker-posts

ചെങ്കല്‍ ക്വാറികളില്‍ വിജിലന്‍സ് പരിശോധന; ടിപ്പറുകൾ പിടികൂടി

ബദിയടുക്ക: ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ​ക്വാറികളിൽ വിജിലൻസ്​ പരിശോധന. വ്യാഴാഴ്​ച കാസര്‍കോട് വിജിലന്‍സ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിൽ അഞ്ച് ടിപ്പർ ലോറികൾ പിടികൂടി.[www.malabarflash.com]


ബദിയടുക്ക പഞ്ചായത്തിലെ സീതാംഗോളിയില്‍ സര്‍ക്കാര്‍ ഭൂമി കൈയേറി നടത്തിയ ചെങ്കല്‍ ക്വാറികള്‍ കണ്ടെത്തി. ചെങ്കല്‍ കയറ്റാന്‍ വന്ന ടിപ്പര്‍ ലോറികളാണ്​ പിടികൂടിയത്​. ഈ ഭാഗത്ത് അമ്പതോളം അനധികൃത ചെങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. 

ഡിവൈ.എസ്.പിക്ക് പുറമെ എസ്.ഐ രാജീവന്‍, പോലീസ് ഉദ്യോഗസ്ഥരായ രൻജിത്ത്, മധു, രതീഷ് എന്നിവരും ഉണ്ടായിരുന്നു.

Post a Comment

0 Comments