NEWS UPDATE

6/recent/ticker-posts

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്ക് ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാം

ദുബൈ: ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസക്കാര്‍ക്കും എല്ലാത്തരം എന്‍ട്രി പെര്‍മിറ്റുള്ളവര്‍ക്കും ഷാര്‍ജയിലേക്കും റാസ്സല്‍ഖൈമയിലേക്കും യാത്രചെയ്യാമെന്ന് വിവിധ വിമാന കമ്പനികള്‍ അറിയിച്ചു.[www.malabarflash.com]


യുഎഇ അടുത്തിടെ അനുവദിച്ച താമസ- തൊഴില്‍- സന്ദര്‍ശക വിസകള്‍ ഉള്ളവര്‍ക്കാണ് ഷാര്‍ജ, റാസ്സല്‍ഖൈമ വിമാനത്താവളം വഴി യുഎഇയിലെത്താന്‍ കഴിയുക.

എയര്‍ അറേബ്യയും എയര്‍ ഇന്ത്യ എക്സ്പ്രസ്സുമാണ് ഇക്കാര്യം അറിയിച്ചത്. യാത്രക്കാര്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ച കൊവിഡ് വാക്സിനുകളിലൊന്നിന്റെ രണ്ട് ഡോസും എടുത്തിരിക്കണം. രണ്ടാം ഡോസ് എടുത്ത് 14 ദിവസം കഴിഞ്ഞിരിക്കണം.

ദുബൈ താമസവിസക്കാര്‍ ജിഡിആര്‍എഫ്എയില്‍ നിന്ന് റിട്ടേണ്‍ പെര്‍മിറ്റ് വാങ്ങിയിരിക്കണം. മറ്റ് എമിറേറ്റുകാര്‍ ഐസിഎ അനുമതിയും നേടിയിരിക്കണം. സന്ദര്‍ശക വിസക്കാര്‍ ഐസിഎ പോര്‍ട്ടലില്‍ രജിസ്റ്റര്‍ അറൈവലില്‍ വിവരങ്ങള്‍ രേഖപെടുത്തണം. വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം. 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് 48 മണിക്കൂര്‍ മുമ്പുള്ള പിസിആര്‍ പരിശോധനയോ വിമാനത്താവളത്തില്‍വെച്ചുള്ള റാപ്പിഡ് പിസിആര്‍ പരിശോധനയോ ആവശ്യമില്ല.

സന്ദര്‍ശക വിസയില്‍ ദുബൈയിലെത്താന്‍ ഐസിഎ ജിഡിആര്‍എഫ്എ അനുമതി ആവശ്യമില്ലെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍ വ്യക്തമാക്കി. ദുബായിലെത്താന്‍ കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമല്ല.

Post a Comment

0 Comments