NEWS UPDATE

6/recent/ticker-posts

ക്രിക്കറ്റ് സ്വപ്‌നങ്ങളുമായി അഫ്ഗാനില്‍ നിന്ന് ലണ്ടനിലെത്തിയ 18കാരന്‍ ഗ്രൗണ്ടില്‍ കുത്തേറ്റ് മരിച്ചു

ലണ്ടന്‍: ക്രിക്കറ്റ് സ്വപ്‌നങ്ങളുമായി അഫ്ഗാനിസ്താനില്‍ നിന്ന് ലണ്ടനിലേക്ക് കുടിയേറിയ പതിനെട്ടുകാരന്‍ ഗ്രൗണ്ടില്‍ കുത്തേറ്റ് മരിച്ചു. ഹസ്‌റത് വാലി എന്ന അഫ്ഗാന്‍ അഭയാര്‍ഥിയാണ് മരിച്ചത്. ട്വിക്കെന്‍ഹാമിലെ റഗ്ബി ഗ്രൗണ്ടിലാണ് സംഭവം. നിസാര തര്‍ക്കത്തെ തുടര്‍ന്ന് കൂട്ടുകാരില്‍ ഒരാള്‍ ഹസ്‌റതിനെ കുത്തുകയായിരുന്നു.[www.malabarflash.com]


ഗ്രൗണ്ടിലേക്ക് ഓടിയെത്തിയ ഹസ്‌റതിന്റെ അധ്യാപകന്‍ സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എന്തിനാണ് തന്നെ കുത്തിയത് എന്നാണ് ജീവന്‍ നഷ്ടപ്പെടുന്നതിന് മുമ്പ് ഹസ്‌റത് അവസാനമായി ചോദിച്ചത്. ഹസ്‌റതിന്റെ കൊലപാതകത്തില്‍ പതിനാറുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

12-ാം വയസ്സില്‍ ഇരട്ട സഹോദരനോടൊപ്പം അഫ്ഗാനില്‍ നിന്ന് പലായനം ചെയ്തതാണ് ഹസ്‌റത്. തുര്‍ക്കിയും ബള്‍ഗേറിയയും പിന്നിട്ട് വിയന്നയിലെത്തി. പിന്നീട് ക്രിക്കറ്റ് സ്വപ്‌നം കണ്ട് 2017-ല്‍ ലണ്ടനിലെത്തി. നോട്ടിങ് ഹില്ലിലാണ് കുടുംബത്തോടൊപ്പം താമസിക്കുന്നത്.

Post a Comment

0 Comments