NEWS UPDATE

6/recent/ticker-posts

എന്‍ഡോസള്‍ഫാന്‍ ഇരയായ 20കാരനെ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റില്‍

മംഗളൂരു: എന്‍ഡോസള്‍ഫാന്‍ ഇരയായ 20കാരനെ ബലാത്സംഗം ചെയ്തു. ദക്ഷിണകന്നഡ ജില്ലയിലെ പുട്ടൂരിലാണ് ദാരുണ സംഭവം. കരിമ്പ് വാങ്ങി നല്‍കിയാണ് പ്രതി 20കാരനെ പ്രലോഭിപ്പിച്ച് ബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മുഹമ്മദ് ഹനീഫ് എന്നയാളെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം.[www.malabarflash.com]


20കാരന്‍ വീട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ കരിമ്പ് വാങ്ങി നല്‍കി പ്രലോഭിപ്പിച്ച് കുറ്റിക്കാട്ടില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. എതിര്‍ത്തപ്പോള്‍ പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയപ്പോള്‍ വസ്ത്രത്തില്‍ മണ്ണ് പുരണ്ടത് കണ്ടപ്പോഴാണ് പിതാവ് കാര്യം തിരക്കിയത്. അപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കി. 20കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്കെതിരെ ഐപിസി 504, 323, 377, 506 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.

Post a Comment

0 Comments