പത്തനംതിട്ട: എട്ടാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 30 വർഷം വീതം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു.[www.malabarflash.com]
പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ചങ്ങനാശേരി പായിപ്പാട് സ്വദേശി ബിനീഷ്, പത്തനംതിട്ട മൈലപ്ര സ്വദേശി രഞ്ജിത്ത് എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ.
0 Comments