പനമരം നടവയല്‍ കായക്കുന്നു കിഴക്കേതുമ്പത്ത് ഹൗസില്‍ അഖില്‍ ടോമി (24), തൃശൂര്‍ കുട്ടനല്ലൂര്‍ എളംതുരുത്തി ചിറ്റിലപള്ളി ഹൗസിലെ ബിനോയ് സി. ബേബി (25), വയനാട് പുല്‍പ്പള്ളി പെരിക്കല്ലൂര്‍ പുത്തന്‍പുരക്കല്‍ ഹൗസിലെ അനു ഷാജു (28) എന്നിവരെയാണ് കാസര്‍കോട് ഡി.വൈ.എസ് പി.ബാലകൃഷ്ണന്‍, കാസര്‍കോട് ഇന്‍സ്‌പെക്ടര്‍ അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 22നാണ് കേസിനാസ്പദമായ സംഭവം. മൊഗ്രാല്‍ പുത്തൂര്‍ കടവത്ത് വെച്ചാണ് മഹാരാഷ്ട്ര സംഗ്‌ളിയിലെ രാഹുല്‍ മഹാജേവ് ജാവേറിനെ കാര്‍ തടഞ്ഞ് നിര്‍ത്തി അക്രമിച്ച ശേഷം മറ്റു രണ്ട് കാറുകളിലെത്തിയ അഞ്ചംഗ സംഘം ഇയാളുടെ കാറുമായി തട്ടികൊണ്ടുപോയത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.
സ്‌ക്വാഡ് അംഗങ്ങളായ ബാലകൃഷ്ണന്‍ സികെ, നാരായണന്‍ നായര്‍, അബൂബക്കര്‍, ലക്ഷ്മി നാരായണന്‍, രഞ്ജിത് കുമാര്‍, വിജയന്‍, മോഹനന്‍, ശിവകുമാര്‍, രാജേഷ്, ഓസ്റ്റിന്‍ തമ്പി, ഗോകുല, സുഭാഷ് ചന്ദ്രന്‍, വിജയന്‍, നിതിന്‍ സാരംഗ്, രഞ്ജീഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

0 Comments