ബേഡകം കാഞ്ഞിരത്തിങ്കാലിലെ നൗഷാദിനെ(28)യാണ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, എസ്.ഐ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ആദൂര്‍ സ്വദേശി ഉസ്മാനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉസ്മാന്‍ റിമാണ്ടിലാണ്. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തിയും പോക്‌സോ നിയമപ്രകാരവുമാണ് ഉസ്മാനെതിരെ കേസെടുത്തിരുന്നത്. ഉസ്മാന് ഒളിവില്‍ കഴിയുന്നതിനും മറ്റും സഹായങ്ങള്‍ നല്‍കിയിരുന്നത് നൗഷാദാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നൗഷാദിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്.
കഴിഞ്ഞ മാസം എട്ടിനാണ് പെണ്‍കുട്ടിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനായിരുന്ന ഉസ്മാന്‍ വിദ്യാര്‍ഥിനിയെ ചാറ്റിംഗില്‍ കുടുക്കി മാനസികമായി പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തെന്നാണ് കേസ്.
പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ അധ്യാപകനായിരുന്ന ഉസ്മാന്‍ വിദ്യാര്‍ഥിനിയെ ചാറ്റിംഗില്‍ കുടുക്കി മാനസികമായി പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തെന്നാണ് കേസ്.
0 Comments