NEWS UPDATE

6/recent/ticker-posts

പുഴയിൽ വീണനിലയിൽ കണ്ടെത്തിയ കുഞ്ഞ്​ മരിച്ചു, അമ്മയെ രക്ഷപ്പെടുത്തി; അച്ഛൻ തള്ളിയിട്ടതെന്ന് വെളിപ്പെടുത്തൽ

കണ്ണൂർ: പാത്തിപ്പാലത്ത് പുഴയിൽ വീണ നിലയിൽ കണ്ടെത്തിയ കുഞ്ഞ്​ മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. തലശ്ശേരി കോടതി ജീവനക്കാരൻ കെ.പി. ഷിനുവിന്‍റെ ഭാര്യ സോനയും മകൾ അൻവിതയുമാണ് പുഴയിൽ വീണത്.[www.malabarflash.com]


ഒന്നര വയസ്സുള്ള കുട്ടിയുടെ മൃതദേഹം സമീപത്തുനിന്ന് കണ്ടെടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. പാത്തിപ്പാലം വള്ള്യായി റോഡിൽ ജല അതോറിറ്റിക്ക് സമീപത്തെ ചാത്തൻമൂല ഭാഗത്തെ പുഴയിലാണ് ദുരൂഹ സാഹചര്യത്തിൽ അമ്മയെയും കുഞ്ഞിനെയും വീണനിലയിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

അതേ സമയം തന്നെയും കുഞ്ഞിനെയും ഭർത്താവ് പുഴയിലേക്ക് തള്ളിയിട്ടതാണെന്ന് മരിച്ച അൻവിതയുടെ അമ്മ സോന പറഞ്ഞു.

ഭർത്താവ് ഷിനു ഒളിവിലാണ്. ഇയാൾക്കായി കതിരൂർ പോലീസ് അന്വേഷണം തുടങ്ങി. മൂവരും ഒന്നിച്ചാണ് പാത്തിപ്പാലത്ത് എത്തിയതെന്ന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു.

Post a Comment

0 Comments