NEWS UPDATE

6/recent/ticker-posts

ദുബൈയിൽ നടക്കുന്ന റഷീദ് കുതിരക്കോട് മെമ്മോറിയൽ ഓൾ ഇന്ത്യാ കബഡി ടൂർണ്ണമെൻ്റിൻ്റെ സംഘാടക സമിതി രൂപീകരിച്ചു

ദുബൈ: മുൻ കബഡി താരം റഷീദ് കുതിരക്കോടിന്റെ സ്മരണാർത്ഥം ഇന്ത്യൻ കബഡി ഓർഗനൈസേഷൻ യു എ ഇ കമ്മിറ്റി ആദിത്യമരുളുന്ന പ്രഥമ ഓൾ ഇന്ത്യാ കബഡി ടൂർണ്ണമെൻ്റിൻ്റെ സംഘാടക സമിതി ഷാർജയിൽ വെച്ച് രൂപീകരിച്ചു.[www.malabarflash.com] 

2021 ഡിസംബർ 24 ന് വെള്ളിയാഴ്ച ദുബൈയിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ പ്രമുഖ കബഡി ടീമുകൾ പങ്കെടുക്കും. രൂപീകരണ യോഗത്തിത്തിൽ ഓർഗാനൈസേഷൻ പ്രസിഡൻ്റ് അശോകൻ മുദിയക്കാൽ അധ്യക്ഷത വഹിച്ചു. വിവിധ ക്ലബ്ബുകളെ പ്രതിനിധികരിച്ചു ഭാരവാഹികൾ സംസാരിച്ചു. ഓർഗാനൈസേഷൻ ജനറൽ സെക്രട്ടറി കൂട്ടക്കനി പ്രമോദ് സ്വാഗതവും ട്രഷറർ സുരേഷ് കാശി നന്ദിയും പറഞ്ഞു.

സംഘാടക സമിതി: വി.നാരായണന്‍ നായര്‍(മുഖ്യരക്ഷാധികാരി) ഡോ. മണികണ്ഠന്‍ മേലത്ത് (ചെയര്‍മാന്‍) വിജയകുമാര്‍ പാലക്കുന്ന് (വൈസ് ചെയര്‍മാന്‍), അഷറഫ് കല്ലൂരാവി ( ജനറല്‍ കണ്‍വീനര്‍) ബാലു ഏവീസ് (ഫൈനാന്‍സ് കണ്‍വീനര്‍), വിന്ദീപ് കുതിരക്കോട് (ടൂര്‍ണ്ണമെന്റ് കണ്‍വീനര്‍)

Post a Comment

0 Comments