NEWS UPDATE

6/recent/ticker-posts

യു.ഇ.ഇയിലെ ആദ്യ സ്വദേശി ഡോക്​ടർ അഹ്​മദ്​ കാസിം അന്തരിച്ചു​

ദുബൈ: യു.എ.ഇയിലെ ആദ്യ സ്വദേശി ഡോക്​ടർ ഡോ. അഹ്​മദ്​ കാസിം (94) അന്തരിച്ചു. യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്​.[www.malabarflash.com]

തന്റെ ജീവിതത്തിന്റെ അഞ്ച്​ പതിറ്റാണ്ടുകൾ അദ്ദേഹം ജനസേവനത്തിനും ചികിത്സക്കും രോഗികളുടെ വേദനകൾ സുഖപ്പെടുത്തുന്നതിനുമായി ചെലവ​ഴിച്ചെന്നും അദ്ദേഹത്തിന്​ സ്വർഗം നൽകി അനുഗ്രഹിക്ക​ട്ടെ എന്ന്​ പ്രാർഥിക്കുന്നതായും ശൈഖ്​ മുഹമ്മദ്​ ട്വിറ്ററിൽ കുറിച്ചു.

ഓർതോപീഡിയാക്​ സർജനായ അഹ്​മദ്​ കാസിമിന്​ 1954ലാണ്​ എം.ബി.ബി.എസ്​ ലഭിച്ചത്​​. ബോംബെ യൂനിവേഴ്​സിറ്റിയിൽ നിന്ന്​ സ്വർണമെഡലോടെയാണ്​ എം.ബി.ബി.എസ്​ പൂർത്തിയാക്കിയത്​. സ്​കൂൾ കാലഘട്ടവും ബോംബെയിലായിരുന്നു. 16 വർഷം ബോംബെയിലായിരുന്നു താമസവും പഠനവും. അദ്ദേഹത്തിന്റെ സഹോദരിയും ഗൈനക്കോളജിസ്​റ്റുമായ ഡോ. സൈനബ്​ കാസിമാണ്​ യു.എ.ഇയിലെ ആദ്യ വനിത ഇമാറാത്തി ഡോക്​ടർ. 

16 ഡോക്​ടർമാരാണ്​ അദ്ദേഹത്തിന്റെ കുടുംബത്തിൽ ഉണ്ടായിരുന്നത്​. 1955ൽ ട്രിനിഡാഡിൽ അത്യാഹിത വിഭാഗം ഓഫിസറായാണ്​ ആദ്യം ചുമതലയേറ്റത്​. 1958ൽ എഡിൻബർഗിലെത്തി എഫ്​.ആർ.സി.എസ്​ എടുത്തു. 1960ൽ ഇംഗ്ലണ്ടിലെത്തിയും എഫ്​.ആർ.സി.എസ്​ എടുത്ത ശേഷം സീനിയർ ഓർതോപീഡിയാക്​ സർജനായി ട്രിനിഡാഡിലേക്ക്​ മടങ്ങി. 1975ൽ യു.എ.ഇയിൽ മടങ്ങിയെത്തി സേവനം തുടങ്ങി. 1977ൽ റാശിദ്​ ഹോസ്​പിറ്റലിൽ ചേർന്നു. പിന്നീട്​ ഓർത്തോപീഡിയാക്​ വിഭാഗം തലവനായി ദുബൈ ഹോസ്​പിറ്റലിലേക്ക്​ മാറി. 2003ലാണ്​ വിരമിച്ചത്​.

നിരവധി പുരസ്​കാരങ്ങൾ നൽകി അദ്ദേഹത്തെ രാജ്യം ആദരിച്ചിട്ടുണ്ട്​. യു.എ.ഇ സർക്കാരിന്റെ പയനിയർ ഓഫ്​ ദ യു.എ.ഇ പുരസ്​കാരം നൽകിയിരുന്നു. അദ്ദേഹത്തെയും സഹോദരി ഡോ. സൈനബ്​ കാസിമിനെയും മൂന്ന്​ വർഷം മുൻപ്​ ദുബൈ ഹെൽത്ത്​ അതോറിറ്റി ആദരിച്ചിരുന്നു. സഹോദരിയും പഠിച്ചത്​ ബോംബെയിലായിരുന്നു.

Post a Comment

0 Comments