കടലോരത്ത് അമ്മയോടൊപ്പം നില്ക്കുമ്പോള് അബദ്ധത്തില്‍ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരമാലയില്പെടുകയുമായിരുന്നു. ഇത്തിള്‍ വാരുന്ന മത്സ്യത്തൊഴിലാളികള്‍ കുട്ടിയെ രക്ഷപ്പെടുത്തി. ഗുരുതരാവസ്ഥയിലായ കുട്ടിയെ വടകര സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ശനിയാഴ്ച രാത്രി ഒമ്പതോടെ മരിച്ചു. ശനിയാഴ്ച പകൽ മൂന്നോടെയാണ് അപകടം നടന്നത്. മിനി ഗോവയായി വിശേഷിപ്പിക്കുന്ന ഈ പ്രദേശത്ത് നിരവധി പേരാണ് വിനോദത്തിന് എത്തുന്നത്.
മാതാവ്: സജിമ. സഹോദരി: സിയോന. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.
0 Comments