ഗുവാഹത്തി: കോഴിയോ മുട്ടയോ ആദ്യമുണ്ടായത്? എല്ലാക്കാലത്തെയും രസകരമായ ചോദ്യങ്ങളിലൊന്നിന് ഉത്തരം കണ്ടെത്തിയവരുണ്ടോ? ഉണ്ടാകാൻ വഴിയില്ല. അതുകൊണ്ടുതന്നെ പലരും ഇപ്പോഴും ചോദ്യം ഉന്നയിക്കാറുണ്ട്. നടക്കാത്ത കാര്യങ്ങളെക്കുറിച്ച് കോഴിക്ക് മുല വരുന്ന കാലം വരട്ടെ എന്നും പ്രയോഗിക്കുന്നവരും കുറവല്ല. കോഴിക്ക് മുല വരുന്ന കാലം ആയോ എന്ന് പ്രയോഗിക്കുന്നവർ കോഴി പ്രസവിച്ച കാര്യം കൂടി അറിയുക.[www.malabarflash.com]
ആസാമിലെ ഉദല്‍ഗുരി ജില്ലയിലാണ് അപൂർവ സംഭവമുണ്ടായത്. ദീപക് സഹാരിയ എന്നയാളുടെ വീട്ടിലെ കോഴി നാല് കുഞ്ഞുങ്ങൾക്കാണ് ജന്മം നൽകിയത്. സംഭവമറിഞ്ഞതോടെ പ്രസവിച്ച കോഴിക്കുഞ്ഞുങ്ങളെ കാണാന്‍ ആളുകളുടെ ഒഴുക്കാണ് സഹാരിയയുടെ വീട്ടിലേക്ക്. കോഴി വളര്‍ത്തലാണ് ആണ് ദീപക്കിന്‍റെ പ്രധാന വരുമാനമാര്‍ഗം.
കഴിഞ്ഞ മൂന്ന് മാസമായി ഈ കോഴി മുട്ട ഇടുന്നില്ലെന്ന് ദീപക്കിന്റെ കുടുംബം പറയുന്നു. ഒടുവില്‍ ഒക്ടോബര്‍ 11ന് ആണ് അപ്രതീക്ഷിതമായി കോഴി പ്രസവിച്ചത്. ആദ്യ പ്രസവത്തിൽ നാല് കുഞ്ഞുങ്ങൾ ജനിച്ചെങ്കിലും രണ്ട് കുഞ്ഞുങ്ങള്‍ ഉടനെ തന്നെ ചത്തുപോയി. പ്രസവിച്ച കോഴി വനരാജ് എന്ന് പ്രത്യേക ഇനം കോഴിയാണെന്ന് ഹൈദരാബാദിലെ ഐസിഎആര്‍ ഡയറക്ടറേറ്റ് ഓപ് പൗള്‍ട്രി റിസര്‍ച്ച് കണ്ടെത്തി.
അവിശ്വസനീയമായ സംഭവമാണെന്നും ഇങ്ങനെയൊരു സംഭവം ഔദ്യോഗികജീവിതത്തിൽ കണ്ടിട്ടില്ലെന്നും മൃഗ ഡോക്ടറായ ഷംസുൾ അലി പറഞ്ഞു. പലപ്പോഴും സസ്തനികൾക്കും പക്ഷികൾക്കും പൊതുവായ പൂർവ്വികരുണ്ടാകാറുണ്ടെന്നും അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അപൂർവ്വ സംഭവങ്ങള്‍ ജനിതക കാരണങ്ങളാൽ സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിയുടെ പ്രത്യുൽപ്പാദന സിസ്റ്റത്തിനുള്ളിലിരുന്നുതന്നെ മുട്ട വിരിഞ്ഞതാകാമെന്നും ഷംസുൾ അലി സംശയം പ്രകടിപ്പിച്ചു.
നേരത്തെ കണ്ണൂരിലെ പിണറായിയിലും കോഴി പ്രസവിച്ചിട്ടുണ്ട്. ‘പ്രസവ’ത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി അൽപ്പസമയത്തിനുള്ളിൽ ചത്തു. കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു.
0 Comments