തിരൂര്‍: പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ പ്രണയത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷൻ ആക്രമണത്തില്‍ ആണ്‍കുട്ടിയുടെ പിതാവിന് ഗുരുതര പരിക്കേറ്റു. മലപ്പുറം തിരൂരിലാണ് കബീര്‍ എന്നാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.[www.malabarflash.com]
കഴിഞ്ഞ വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെ കൈമനശേരിയില്‍ വച്ചാണ് കബീറിന് നേരെ ആക്രമണമുണ്ടായത്.രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കബീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ കബീറിനെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മാറ്റി.
പ്ലസ് ടു വിദ്യാര്‍ത്ഥിയായ കബീറിന്‍റെ മകൻ സഹപാഠിയായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബന്ധം വീട്ടുകാര്‍ ശക്തമായി എതിര്‍ത്തതോടെ പെൺകുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപോന്നു.കോടതി ഉത്തരവിലൂടെ കബീറിന്‍റെ വീട്ടുകാര്‍ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു.ആണ്‍കുട്ടിക്ക് വിവാഹ പ്രായമാവാത്തതിനാല്‍ മൂന്നു വര്‍ഷത്തിനു സേഷം അതു സംബന്ധിച്ച് തീരുമാനിക്കാമെന്നും വീട്ടുകാര്‍ തീരുമാനിച്ചു.ഇതിനിടയിലായിരുന്നു കബീറിനു നേരെ ക്വട്ടേഷൻ ആക്രണണം ഉണ്ടായത്.
ആക്രമണം ആസൂത്രണം ചെയ്ത പെണ്‍കുട്ടിയുടെ പിതാവിന്‍റെ സഹോദരൻ ഹസൻമോനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ കൊലപാതകമടക്കമുള്ള മറ്റ് കേസുകളില്‍ നേരത്തേയും പ്രതിയാണ്. ഒളിവിലുള്ള ക്വട്ടേഷൻ സംഘങ്ങളെക്കണ്ടെത്താൻ അന്വേഷണം ഉര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
0 Comments