കുമ്പള: പഠനം ഓണ്‍ലൈനിലാവുകയും ഗുരു ശിഷ്യ ബന്ധം തകരുകയും ചെയ്യുന്ന പുതിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ മൂല്യബോധം ഉണ്ടാക്കാനും പഠന പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം സൃഷ്ടിക്കാനും ഗുരു-ശിഷ്യ ബന്ധം നില നിറുത്താനും ശ്രമിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ പറഞ്ഞു. മുഹിമ്മാത്തില്‍ സംഘടിപ്പിച്ച മദ്ഹുറസൂല്‍ മജ്ലിസില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം.[www.malabarflash.com]
ദൃഢമായ കരുത്തും ആത്മാര്‍ത്ഥയും സമ്മേളിക്കുമ്പോഴാണ് പഠന സപര്യയയില്‍ ഉന്നതമായ വഴികളില്‍ ചെന്നെത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയുന്നത്, അച്ചടക്ക ബോധവും അധ്യാപകരോടുള്ള ബഹുമാനവും വിജയിത്തിലേക്കുള്ള പാഥേയമാണെന്ന കാര്യം വിദ്യാര്‍ത്ഥികള്‍ വിസ്മരിക്കരുത് അദ്ദേഹം പറഞ്ഞു.
സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, വൈ.എം അബ്ദുല്‍ റഹ് മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, മുസ്തഫ സഖാഫി പട്ടാമ്പി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, കുഞ്ഞി മുഹമ്മദ് അഹ്‌സനി, ശരീഫ് സഖാഫി, ലതീഫ് സുറൈജി തുടങ്ങിയവര്‍ സംബന്ധിച്ചു.
0 Comments