NEWS UPDATE

6/recent/ticker-posts

നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: നടൻ നെടുമുടി വേണു അന്തരിച്ചു. 73 വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്​ച ഉച്ചയോെടയായിരുന്നു അന്ത്യം. ഏറെ നാളായി ഉദരസംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന അദ്ദേഹത്തെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.[www.malabarflash.com]


മൃതദേഹം വൈകീട്ട്​ 3.30 ഒ​ാടെ വസതിയായ വട്ടിയൂർക്കാവ്​ തിട്ടമംഗലം 'തമ്പി'ലെത്തിച്ചു. ചൊവ്വാഴ്​ച രാവിലെ 10 മുതൽ 12 വരെ മൃതദേഹം അയ്യൻകാളി ഹാളിൽ പൊതുദർശനത്തിന്​ വെക്കും. സംസ്​കാരം ചൊവ്വാഴ്​ച ഉച്ചക്ക്​ രണ്ടിന്​​ ഒൗദ്യോഗിക ബഹുമതികളോടെ ​ശാന്തികവാടത്തിൽ നടക്കും. ഭാര്യ: ടി.ആർ. സുശീല. മക്കൾ: ഉണ്ണി ഗോപാൽ, കണ്ണൻ ഗോപാൽ. മരുമകൾ: മെറീന.

മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ വേഷമിട്ട നെടുമുടി വേണു രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് സംസ്ഥാന ചലച്ചിത്ര അവാർഡുകളും നേടിയിട്ടുണ്ട്​.

ആലപ്പുഴയിലെ നെടുമുടിയിൽ അധ്യാപകനായിരുന്ന പി.കെ. കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും മകനായി 1948 മെയ് 22നാണ്​ വേണു ജനിച്ചത്​. നെടുമുടിയിലെ എൻ‌.എസ്‌.എസ്.ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്‍റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം നേടി.

Post a Comment

0 Comments