ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി. ലക്ഷ്മി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.
വർത്തമാന സമൂഹത്തിനും ,വരും തലമുറയ്ക്കും ലഹരി വൻ ഭീഷണിയാണെന്നും, ഒറ്റക്കെട്ടായി മാതൃകാപരമായി ഇതിനെ നേരിടണമെന്നും പ്രസിഡണ്ട് ജനങ്ങളോട് അഭ്യർത്ഥിച്ചു.
ആരെയെങ്കിലും പേടിച്ച് ഇരുട്ടിൽ കഴിയാൻ വിധിക്കപ്പെട്ടവരല്ല ജനങ്ങളെന്നും ലഹരിയെന്ന സമൂഹ്യ വിവത്തിനെ ഇല്ലാതാക്കാൻ പൊതുവികാരം ഉണരണമെന്നും ലഹരിക്കെതിരെ പരസ്യമായി പ്രതികരിക്കണമെന്നും, ഇതിനായി പഞ്ചായത്തുമായി പൊതു മാർഗ്ഗരേഖ ഉണ്ടാക്കുമെന്നും ബേക്കൽ ഡി.വൈ.എസ്.പി. സുനിൽകുമാർ പറഞ്ഞു.

പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ സന്നദ്ധ സംഘടനാ പ്രതിനിധികൾ, വിവിധ ആരാധനാലയം ഭാരവാഹികൾ, സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
കാഞ്ഞങ്ങാട് എക്സൈസ് ഇൻസ്പെക്ടർ വി.വി. പ്രസന്നൻ , ചന്ദ്രൻ നാലാം വാതുക്കൽ, സൈനബ അബൂക്കർ കാപ്പിൽ മുഹമ്മദ് പാഷ, അബ്ദുല്ല മമ്മു ഹാജി, ഉദയമംഗലം സുകുമാരൻ ജയാനന്ദൻ പാലക്കുന്ന്, ഉദയകുമാർ പി.വി , വിനയ പ്രസാദ് തൃക്കണ്ണാട്, മുഹമ്മദ് ഷാഫി, അഡ്വ.സുമേഷ്, സമീർ കോട്ടിക്കുളം, കാസിം മാക്സ് , ജലീല്‍ കാപ്പില്‍ തുടങ്ങിയവർ സംസാരിച്ചു.
0 Comments