താമരശ്ശേരി: ബൈക്ക് തടഞ്ഞുനിര്‍ത്തിയ പോലീസിനുമുന്നില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യശ്രമം നടത്തിയ യുവാവിനെ പോലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി ചുങ്കം ജങ്ഷനുസമീപം ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം.[www.malabarflash.com]
പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസലാം (43) ആണ് കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പോലീസ് അറിയിച്ചു. കഴുത്തിലെ മുറിവ് സാരമുള്ളതല്ല.
അപകടകരമായ വിധത്തില്‍ ഒരാള്‍ ബൈക്കോടിച്ചുവരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ്.ഐ. പി. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തവേയാണ് സംഭവം.
ചുങ്കം ജങ്ഷനുസമീപത്തെ സിവില്‍ സപ്ലൈസ് ഓഫീസിനുമുന്നിലേക്ക് പോലീസ് ബൈക്ക് നിര്‍ത്തിച്ചു. ഇയാള്‍ മദ്യപിച്ചനിലയിലായിരുന്നു. ഈ നിലയില്‍ വാഹനമോടിക്കാന്‍ പറ്റില്ലെന്നും ബന്ധുക്കളാരെങ്കിലും വന്നാലേ വാഹനം വിട്ടുതരികയുള്ളൂവെന്നും പോലീസ് അറിയിച്ചു. തുടര്‍ന്ന് തൊട്ടടുത്ത കടയിലേക്കുപോയി രണ്ട് ബ്ലേഡുമായി തിരികെവന്ന അബ്ദുസലാം അതിലൊന്നുകൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. മുറിവേല്‍പ്പിക്കാനുള്ള കാരണമന്വേഷിച്ചപ്പോള്‍ കുടുംബപ്രശ്‌നം കൊണ്ടുള്ള മാനസിക വിഷമമാണെന്നായിരുന്നു മറുപടി.
തുടര്‍ന്ന് ചെറിയതോതില്‍ ചോരവാര്‍ന്ന നിലയില്‍ ഇയാളെ പോലീസും നാട്ടുകാരും ചേര്‍ന്ന് പിടികൂടി താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി വൈകുംവരെ ചികിത്സയ്ക്കുവിധേയനാവാന്‍ വിസമ്മതിച്ചു.
0 Comments