കാഞ്ഞങ്ങാട് അസി. മോട്ടോർ വാഹന ഇൻസ്പെക്ടർ അനിൽ കുമാറിന്റെ മാവുങ്കാലിലെ വീട്ടിലും ആർ.ടി ഓഫിസിലെ അദ്ദേഹം ജോലി ചെയ്യുന്ന കാബിനിലുമാണ് വിജിലൻസ് ഒരേ സമയം റെയ്ഡ് നടത്തിയത്.
വെള്ളിയാഴ്ച രാത്രി 11 വരെ കോഴിക്കോട് വിജിലൻസ് ഡിവൈ.എസ്.പി ജോൺസണിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. കോഴിക്കോട്ട് നിന്നെത്തിയ സ്പെഷൽ വിജിലൻസ് സംഘം ഉദ്യോഗസ്ഥർ വെള്ളിയാഴ്ച രാവിലെ 6.30നാണ് മാവുങ്കാലിലെത്തി വീട്ടിൽ പരിശോധന ആരംഭിച്ചത്.

കാസർകോട് വിജിലൻസ് ഇൻസ്പെക്ടർ സിബി തോമസ്, മറ്റ് ഉദ്യോഗസ്ഥരായ രാജീവൻ, ശ്രീനിവാസൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കാഞ്ഞങ്ങാട് ആർ.ടി ഓഫിസിൽ എ.എം.വി.ഐ ആയിരുന്ന അനിൽ കുമാറിനെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഒരുമാസം മുമ്പാണ് ഇദ്ദേഹം വീണ്ടും കാഞ്ഞങ്ങാട് ആർ.ടി ഓഫിസിൽ ചുമതലയേറ്റെടുത്തത്. കഴിഞ്ഞ സെപ്റ്റംബർ 29ന് ഗുരുവന ഡ്രൈവിങ് പരിശോധന കേന്ദ്രത്തിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ 2,69,860 രൂപ പിടികൂടിയിരുന്നു.
കൈക്കൂലി കേസിൽ മോട്ടോർ വാഹന ഇൻസ്പെക്ടർ ആർ.കെ. പ്രസാദിനെതിരെ നടപടിക്ക് വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. ഡ്രൈവിങ് പരിശീലന കേന്ദ്രത്തിൽ വിജിലൻസ് പണം കണ്ടെത്തി ഒരാഴ്ച കഴിയുന്നതിന് പിന്നാലെയാണ് മറ്റൊരു ഉദ്യോഗസ്ഥന്റെ വീട്ടിലും ആർ.ടി ഓഫിസിലും വിജിലൻസ് റെയ്ഡ് നടത്തിയത്.

0 Comments