NEWS UPDATE

6/recent/ticker-posts

സ്​​കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു; സ്​കൂട്ടർ എതിരെ വന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു

കോഴിക്കോട്​: ചെട്ടികുളത്ത്​ സ്​കൂട്ടർ അപകടത്തിൽ  യുവതി മരിച്ചു. പൂളക്കടവ് നങ്ങാറിയിൽ ഹാഷിം -ലൈല ദമ്പതികളുടെ മകൾ റിഫ്ന (24) ആണ്​ മരിച്ചത്​.[www.malabarflash.com] 

ശനിയാഴ്​ച രാത്രിയായിരുന്നു​ അപകടം. റിഫ്​ന സഞ്ചരിച്ച സ്​കൂട്ടർ  എതിരെ വന്ന സ്വകാര്യ ബസുമായും കാറുമായും കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ റിഫ്ന മരണത്തിന് കീഴടങ്ങി. 

അൽഹിന്ദ്​ ട്രാവൽസിൽ പരിശീലനത്തിന്​ ചേർന്നിരുന്ന റിഫ്ന ഖത്തറിലുള്ള ഭർത്താവ്​ സുഹൈലിന്‍റെ എലത്തൂരി​ലെ വീട്ടിലേക്ക്​ പോകുന്ന വഴിയാണ് അപകടമുണ്ടായത്.

സഹോദരങ്ങൾ: ലിറാഷ് (ടുട്ടു), ലറിഷ. 


Post a Comment

0 Comments