ഇരിങ്ങാലക്കുട: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കാറളം ശാഖയിലെ 2.76 കോടി രൂപയുടെ സ്വര്‍ണപണയ തട്ടിപ്പ് കേസിൽ ബാങ്കിലെ ചീഫ് അസോസിയേറ്റ് ഓഫിസർ ഇരിങ്ങാലക്കുട കാരുകുളങ്ങര അവറാന് വീട്ടില്‍ സുനില്‍ ജോസ് (51) ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി. 2018 ഒക്ടോബറിനും 2020 നവംബറിനും ഇടയിലാണ് തിരിമറി നടന്നത്.[www.malabarflash.com]
ബാങ്കില്‍ പണയത്തിലുള്ള സ്വര്‍ണം ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ വീണ്ടും പണയം വെച്ച് തട്ടിപ്പ് നടത്തിയെന്നാണ് കരുതുന്നത്. ശാഖ മാനേജരും ഗോള്‍ഡ് അപ്രൈസറും ചീഫ് അസോസിയേറ്റുമാണ് പണയസ്വര്ണമുള്ള ലോക്കറിന്റെ താക്കോലുകള്‍ സൂക്ഷിച്ചിരുന്നത്. ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് അറിഞ്ഞത്.
അസിസ്റ്റൻറ് ജനറല്‍ മാനേജരുടെ പരാതിയില്‍ കാട്ടൂര്‍ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തതെങ്കിലും വലിയ തുകയുടെ തിരിമറിയായതിനാല്‍ ക്രൈംബ്രാഞ്ചിന് വിടുകയായിരുന്നു.ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും മാനേജരെയും ബാങ്ക് സസ്പെൻഡ് ചെയ്തിരുന്നു.
0 Comments