NEWS UPDATE

6/recent/ticker-posts

കടന്നല്‍ക്കുത്തേറ്റ് റോഡില്‍ ബോധരഹിതനായി കിടന്ന ബൈക്ക് യാത്രികന്‍ മരിച്ചു

തൃശ്ശൂര്‍: കടന്നല്‍ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കില്‍ പോവുന്നതിനിടെ ഷാജിയെ കടന്നല്‍കൂട്ടം ആക്രമിച്ചെന്നാണ് സൂചന.[www.malabarflash.com]


തിങ്കളാഴ്ച ഉച്ചയ്ക്ക് ബൈക്കിന്റെ ഇന്‍ഷുറന്‍സ് അടച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ എളനാട് വെച്ചാണ് സംഭവമുണ്ടായത്. കടന്നല്‍കുത്തേല്‍ക്കുന്നത് കണ്ടവരാരും ഇല്ല. ബൈക്കില്‍ നിന്ന് ഒരാള്‍ താഴെവീണു ബോധരഹിതനായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് ഷാജിയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു.

ഷാജിയുടെ തലയിലും മുഖത്തും ദേഹത്തും കടന്നല്‍ കുത്തേറ്റ പാടുകളുണ്ട്.

Post a Comment

0 Comments