ചികിത്സ സഹായധന സമാഹരണത്തിന് ശ്രീകണ്ഠപുരം ടൗണില്‍ മൈക്ക് ഉപയോഗിച്ച് പാട്ടുപാടി പണം പിരിക്കാന്‍ അനുമതി തേടിയാണ് ഞായറാഴ്ച മനീഷ് ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനിലെത്തിയത്. പെരിനാട്ടെ അനീഷ് എന്ന വൃക്കരോഗിയുടെ ശസ്ത്രക്രിയക്ക് വേണ്ടിയാണ് ധനസമാഹരണം എന്നാണ് പറഞ്ഞത്. കഴിഞ്ഞയാഴ്ച കാസര്‍കോട്ട് ഒരു അനാഥാലയത്തിന് ധനസമാഹരണത്തിന് പാട്ടുപാടാന്‍ ഉച്ചഭാഷിണിക്ക് അനുമതി തേടിയെത്തിയ സംഘം തട്ടിപ്പുകാരാണെന്ന് കണ്ടെത്തിയിരുന്നു.
എ.എസ്.ഐ പി.കെ. അഷ്ടമൂര്‍ത്തിയും എസ്.ഐ എ.വി. ചന്ദ്രനും ഇയാളെ പലതവണ ചോദ്യം ചെയ്തപ്പോൾ തട്ടിപ്പ് സൂചന ലഭിക്കുകയായിരുന്നു. പെരിനാട്ടെ അനീഷിെൻറ ബന്ധുക്കളെ ഫോണിൽ വിളിച്ചപ്പോഴാണ്, ഇങ്ങനെയൊരു ചികിത്സ കമ്മിറ്റിയെക്കുറിച്ച് അറിയില്ലെന്നും വൃക്കരോഗിയായ അനീഷിന് വേണ്ടി നാട്ടില്‍ ചികിത്സ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ടെന്നുമുള്ള വിവരം ലഭിച്ചത്.
ഇതേത്തുടര്‍ന്ന് സി.ഐ ഇ.പി. സുരേശന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് സംസ്ഥാനത്തിന്റെ പല ഭാഗത്തും സമാനരീതിയില്‍ തട്ടിപ്പ് നടത്തിയയാളാണ് മനീഷെന്ന് വ്യക്തമായത്.
0 Comments