NEWS UPDATE

6/recent/ticker-posts

ഭാര്യയുടെ അശ്ലീല വീഡിയോ കണ്ട ഭർത്താവിന്‍റെ ആത്മഹത്യ; കാമുകന് പിന്നാലെ യുവതിയും പിടിയിൽ

തിരുവനന്തപുരം: ഭാര്യയും കാമുകനും തമ്മിലുള്ള അശ്ലീല വീഡിയോ കണ്ട മനോവിഷമത്തിൽ ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭാര്യ പിടിയിൽ. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പിടികൂടിയത്. ശ്രീകാര്യം മടത്തുനട ലെയിൻ സുരേഷ് നിലയത്തിൽ വാടകയ്ക്ക് താമസിക്കുന്ന അഖില (30) ആണ് പിടിയിലായത്. യുവതിയുടെ കാമുകനായ നെ‌ടുമങ്ങാട് സ്വദേശി കെ വിഷ്ണു നേരത്തെ പിടിയിലായിരുന്നു.[www.malabarflash.com]


2019 സെപ്റ്റംബർ എട്ടിനാണ് അഖിലയുടെ ഭർത്താവ് വിളപ്പിൽശാല പറ്റുമ്മേൽക്കോണം ചാക്കിയോ‌ടുള്ള വീട്ടിൽ ഡ്രൈവറായ കെ ശിവപ്രസാദിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ​ഗ്യാസ് ഏജൻസിയിൽ ജീവനക്കാരിയായിരുന്ന ശിവപ്രസാദിന്റെ ഭാര്യയും അവി‌ടത്തെ ജീവനക്കാരനായിരുന്ന വിഷ്ണുവും തമ്മിൽ ഇഷ്ടത്തിലായിരുന്നുയെന്നാണ് പോലീസ് പറയുന്നത്. വിഷ്ണു ബന്ധുവാണെന്ന് യുവതി ശിവപ്രസാദിനോ‌ട് കള്ളം പറഞ്ഞിരുന്നതായി പോലീസ് പറയുന്നു.

ബന്ധുവെന്ന പേരിൽ വിഷ്ണു ശിവപ്രസാദിന്റെ വീട്ടിൽ അടിക്കടി വരാറുമുണ്ടായിരുന്നു. വിഷ്ണുവും ഭാര്യയും തമ്മിലുള്ള അശ്ലീല വീഡിയോ ശിവപ്രസാദ് കണ്ടെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. 

ശിവപ്രസാദ് തൂങ്ങി മരിച്ച ചുവരിൽ വിഷ്ണുവാണ് ആത്മഹത്യക്ക് കാരണമെന്ന് എഴുതി വെച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. അന്വേ‍ഷണത്തിനു പിന്നാലെ ഒളിവിൽ പോയ വിഷ്ണുവും ശിവപ്രസാദിന്റെ ഭാര്യയും പാലക്കാ‌ട് ഒരുമിച്ച് താമസിക്കുകയായിരുന്നു.

Post a Comment

0 Comments