NEWS UPDATE

6/recent/ticker-posts

പാക്യാര അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

ഉദുമ: ഉദുമ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് പാക്യാരയിൽ 2021- 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് ചെയ്ത പാക്യാര അംഗൻവാടി റോഡ് ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]


വാർഡ് മെമ്പർ ബഷീർ പാക്യാര അധ്യക്ഷത വഹിച്ചു. അംഗൻ വാടി ടീച്ചർ
ഗീത സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂബക്കർ, അബ്ദുള്ള തായത്ത്‌, ദാമോദരൻ കണ്ണം കുളം, മുഹമ്മദ് കുഞ്ഞി കുന്നിൽ,ഇകെ ഹനീഫ,വിജയൻ കൊട്ടയാട്ട്, പ്രവീൺ കുമാർ പാക്യാര, അച്ചുതൻ കൊട്ടയാട്ട്, റംല മജീദ്‌, നസീറ കിളർ, മിസ്‌രിയ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments