തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് മറുനാടന്‍ മലയാളി ഉടമയ്ക്കെതിരെ ടി എന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നേരത്തെ പരാതി നൽകിയിരുന്നു.
ഒരു ഹോട്ടലില്‍ സുഹൃത്തുക്കളോട് സൌഹൃദം പങ്കിടുന്ന ദൃശ്യം എംപി മദ്യലഹരിയിലാണെന്ന പരിഹാസത്തോടെ സമൂഹമാധ്യമങ്ങളില്‍ വീഡിയോ വൈറലായിരുന്നു. തനിക്കെതിരെ നടക്കുന്ന അപവാദ പ്രചാരണത്തിനെതിരെ എംപി തന്നെ രംഗത്ത് എത്തി. തനിക്കെതിരെ വ്യാജ വിവരങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ടി എന്‍ പ്രതാപന്‍ എംപി തൃശ്ശൂര്‍ പോലീസില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളിൽ അപവാദ പ്രചരണം നടത്തുന്ന, പ്രസ്തുത വീഡിയോ ഷെയർ ചെയ്തതും, അത് കാണിച്ച് ആക്ഷേപ കമന്റുകൾ ചമച്ചവരും, വ്യാജ വിവരങ്ങൾ പങ്കുവെച്ചവരും അടക്കം തന്റെ പ്രൊഫൈലിലും ഇതുമായി ബന്ധപ്പെട്ട് വന്ന വാർത്തകൾക്ക് താഴെയും ഈ അപവാദം ആഘോഷിച്ച മുഴുവൻ ആളുകളെയും കണ്ടെത്തി നടപടി സ്വീകരിക്കുമെന്ന് എംപി പറഞ്ഞു.

വിദ്വേഷ പ്രചരണം ശീലമാക്കിയ മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ ചാനല്‍ തനിക്കെതിരെ വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചിരുന്നുവെന്നും ഓൺലൈൻ ചാനലിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകിയിരുന്നുവെന്നും എംപി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
0 Comments