NEWS UPDATE

6/recent/ticker-posts

2018 മുതല്‍ 19 ലക്ഷം വോട്ടിംഗ് മെഷീനുകള്‍ കാണാനില്ലെന്ന് രേഖ; വിശദീകരണം തേടുമെന്ന് കര്‍ണ്ണാടക നിയമസഭാ സ്പീക്കര്‍

ബെംഗളൂരു: 2016 നും 2018നും ഇടയില്‍ കര്‍ണ്ണാടകയില്‍ നിന്നും 19 ലക്ഷം വോട്ടിംഗ് മെഷീനുകള്‍ കാണാനില്ലെന്ന് വിവരാവകാശ രേഖ. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും വിശദീകരണം തേടുമെന്ന് സ്പീക്കര്‍ വിശ്വേശര്‍ ഹെഗ്‌ഡെ കഗേരി നിയമസഭയെ അറിയിച്ചു.[www.malabarflash.com]

കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ എച്ച്‌കെ പാട്ടീലിന് മറുപടി പറയുകയായിരുന്നു സ്പീക്കര്‍. 2016നും 2018നും ഇടയില്‍ ഭാരത് ഇലക്ട്രോണിക്‌സ് വിതരണം ചെയ്ത 9.6 ലക്ഷം വോട്ടിംഗ് മെഷീനുകളും ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ 9.3 ലക്ഷം മെഷീനുകളുമാണ് കാണാതായതെന്നാണ് എച്ച്‌കെ പാട്ടീല്‍ നിയമസഭയില്‍ അവതരിപ്പിച്ച വിവരാവകാശ രേഖയില്‍ സൂചിപ്പിക്കുന്നത്. 

ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ മറുപടിയൊന്നും നല്‍കിയിട്ടില്ലെന്നും പാട്ടീല്‍ നിയമസഭയില്‍ പറഞ്ഞു. 2014ല്‍ ബിഇഎല്‍ നല്‍കിയ 62,000ത്തോളം വരുന്ന മെഷീനുകള്‍ കമ്മീഷന് ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് കമ്മീഷന്‍ ഇക്കാര്യത്തില്‍ നിശബ്ദത പാലിക്കുന്നതെന്ന് പാട്ടീല്‍ ചോദിച്ചു. കമ്മീഷന്‍ ഈ സംശയങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഇല്ലെങ്കില്‍ മെഷീനെക്കുറിച്ചുള്ള സംശയങ്ങള്‍ വര്‍ധിക്കുകയേ ഉള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ നിയമസഭാ സ്പീക്കര്‍ക്ക് കമ്മീഷനില്‍ നിന്നും വിശദീകരണം ആവശ്യപ്പെടാമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായ കെആര്‍ രമേഷ് ചൂണ്ടിക്കാണിച്ചു. ഇതിന് മറുപടിയായി പാട്ടീലിനോട് കയ്യിലുള്ള രേഖകള്‍ സ്പീക്കര്‍ക്ക് നല്‍കാന്‍ ആവശ്യപ്പെട്ട കഗേരി, ഇക്കാര്യത്തില്‍ താന്‍ കമ്മീഷനോട് വിശദീകരണം തേടുമെന്ന് അറിയിക്കുകയായിരുന്നു.

Post a Comment

0 Comments