NEWS UPDATE

6/recent/ticker-posts

തൃക്കണ്ണാട് ആറാട്ട് ഉത്സവം കഴിഞ്ഞ് മടങ്ങിയ യുവാവിനെ മാങ്ങാട് ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി


ഉദുമ: സുഹൃത്തുക്കള്‍ക്കൊപ്പം തൃക്കണ്ണാട് ആറാട്ട് ഉത്സവത്തിന് എത്തി മടങ്ങുന്നതിനിടെ കാണാതായ യുവാവിനെ മാങ്ങാട് കൂളിക്കുന്നില്‍ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ പെരിയടുക്കത്തെ കൃഷ്ണന്റെ മകന്‍ വിജേഷിനെ (20)യാണ് മാങ്ങാട് കൂളിക്കുന്നിലെ വളവിന് സമീപം റോഡരികിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarflash.com]


ഞായറാഴ്ച തൃക്കണ്ണാട് ആറാട്ട് മഹോത്സവത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയ വിജേഷ് രാത്രി 12.30 മണിയോടെ ബൈകില്‍ മടങ്ങിയിരുന്നു. എന്നാല്‍ തിങ്കളാഴ്ച രാവിലെയായിട്ടും വീട്ടില്‍ തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ ആദൂര്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.

വിജേഷിന്റെ ഫോണ്‍ റിംഗ് ചെയ്യുന്നതല്ലാതെ എടുക്കാത്തത് സംശയം വര്‍ധിപ്പിച്ചു. ഫോണിന്റെ ടവര്‍ ലൊകേഷന്‍ മനസ്സിലാക്കി നടത്തിയ തിരച്ചിലിലാണ് തിങ്കളാഴ്ച അര്‍ധരാത്രിയോടെ കുളിക്കുന്നിലെ വളവില്‍ റോഡിലെ കുഴിയില്‍ ബൈക്ക് മറിഞ്ഞ് വിജേഷിനെ തൊട്ടടുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിവരമറിഞ്ഞ് മേല്‍പറമ്പ് സി ഐ, ടി ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിഇന്‍ക്വസ്റ്റ് നടപടികള്‍ ചൊവ്വാഴ്ച രാവിലെ നടക്കും. ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞതായാണ് സംശയിക്കുന്നത്. കാഞ്ഞങ്ങാട്ടെ 

ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഫോട്ടോഗ്രാഫി വിദ്യാര്‍ഥിയാണ് വിജേഷ്.

Post a Comment

0 Comments