NEWS UPDATE

6/recent/ticker-posts

മോദിയുടെ ഫോട്ടോ എടുത്ത് മാറ്റാൻ ഭൂവുടമയുടെ ഭീഷണിയെന്ന വാടകക്കാരന്റെ പരാതി വ്യാജമെന്ന് പോലീസ്

ഇൻഡോർ: വീട്ടിൽ വെച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ എടുത്ത് മാറ്റാൻ ഭൂവുടമയുടെ ഭീഷണിയെന്ന് വാടകക്കാരന്റെ പരാതി വ്യാജമെന്ന് പോലീസ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. പിർ ​ഗലി നിവാസിയായ യൂസഫ് ആണ് പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.[www.malabarflash.com]

കടുത്ത മോദി ആരാധകനാണ് യൂസഫ്. മോദിയുടെ ആശയങ്ങളിൽ ആകൃഷ്ടനായ താൻ വാടക വീട്ടിൽ മോദിയുടെ ഛായാ ചിത്രം വെച്ചിരുന്നെന്നും എന്നാൽ വീട്ടുമടകളായ യാക്കൂബ് മൻസൂരിക്കും സുൽത്താൻ മൻസൂരിക്കും ഇത് ഇഷ്ടപ്പെട്ടില്ലെന്നും യൂസഫ് പറയുന്നു.

എന്നാൽ ഇവയെല്ലാം കള്ളമാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഏറെ നാളായി മുടക്കിയ വാടക നൽകണമെന്ന് വീട്ടുടമകൾ ആവശ്യപ്പെട്ടതാണ് പരാതിക്കു പിന്നിലെന്നും പോലിസ് പറയുന്നു. മാത്രമല്ല പെട്ടെന്ന് പ്രശസ്തനാവാനുമുള്ള ഇൻഡോർ പീർഗലി സ്വദേശി യൂസഫ്ഖാന്റെ കുടില തന്ത്രമാണെന്നും പോലിസ് കണ്ടെത്തി.

ഫോട്ടോ എടുത്ത് മാറ്റാൻ വീട്ടുടമകൾ തന്നോട് ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വീട്ടിൽ നിന്ന് പുറത്താക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായി യൂസഫിന്റെ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച പോലീസ് പ്രാഥമിക ഘട്ടത്തിൽ തന്നെ പരാതി വ്യാജമാണെന്ന് വ്യക്തമായിരുന്നു. 

Post a Comment

0 Comments