NEWS UPDATE

6/recent/ticker-posts

പ്രസാദ് പദ്ധതിയില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദും; അടുത്തമാസം അവസാനത്തോടെ അന്തിമ പ്രഖ്യാപനം

ന്യൂഡല്‍ഹി: കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമുഅ മസ്ജിദും മലയാറ്റൂര്‍ സെന്റ് തോമസ് കുരിശുമുടിയും കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതിയില്‍ ഇടം പിടിച്ചതായി ടൂറിസം സെക്രട്ടറി അരവിന്ദ് സിംഗ് ഐ എ എസ് അറിയിച്ചു.[www.malabarflash.com]

ബെന്നി ബഹനാന്‍ എം പി യെയാണ് ഈ വിവരം ടൂറിസം സെക്രട്ടറി അറിയിച്ചത്. അന്തിമ പ്രഖ്യാപനം അടുത്തമാസം അവസാനത്തോടെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ് കേന്ദ്ര ടൂറിസം ഉദ്യോഗസ്ഥര്‍ കഴിഞ്ഞ മാസം സന്ദര്‍ശിച്ചിരുന്നു. അതിന്റെ നടപടികള്‍ അവസാന ഘട്ടത്തിലാണെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നും ടൂറിസം സെക്രട്ടറി എം പി യെ അറിയിച്ചു. 

മലയാറ്റൂര്‍ സെന്റ് തോമസ് പള്ളി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അന്തിമ പ്രോജക്ട് റിപ്പോര്‍ട്ട് മന്ത്രാലയത്തിന് കൈമാറാന്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും അരവിന്ദ് സിംഗ് വ്യക്തമാക്കി. രണ്ട് കേന്ദ്രങ്ങളേയും പ്രസാദ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് നിരവധി തവണ കേന്ദ്ര ടൂറിസം മന്ത്രിയെയും ടൂറിസം സെക്രട്ടറിയെയും നേരില്‍ കണ്ട് നിവേദം നല്‍കിയിരുന്നതായി ബഹനാന്‍ എം പി പറഞ്ഞു.

Post a Comment

0 Comments