പനാജി: ഗോവയില്‍ പെണ്‍വാണിഭ സംഘം പിടിയിലായി. ഹൈദരാബാദ് സ്വദേശി നടത്തി വന്ന പെൺവാണിഭ സംഘത്തിൽ നിന്ന് ടെലിവിഷന്‍ നടി ഉള്‍പെടെ മൂന്നുപേരെ രക്ഷപ്പെടുത്തി. പനാജിക്ക് സമീപം സങ്കോള്‍ഡ ഗ്രാമത്തിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ ഹാഫിസ് സയിദ് ബിലാലാണ് (26) അറസ്റ്റിലായത്.[www.malabarflash.com]
മുംബൈയ്ക്ക് സമീപമുള്ള വിരാര്‍ സ്വദേശിനികളാണ് ടി.വി നടിയും മറ്റൊരു യുവതിയും. മറ്റൊരാള്‍ ഹൈദരാബാദ് സ്വദേശിനിയാണെന്നും ക്രൈംബ്രാഞ്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. രക്ഷപ്പെടുത്തിയ സ്ത്രീകൾ 30നും 37നും ഇടയില്‍ പ്രായമുള്ളവരാണ്.
ഇടപാടുകാരനാണെന്ന വ്യാജേന ഫോണില്‍ ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ച് പ്രതിക്കായി കെണിയൊരുക്കിയത്. 50,000 രൂപയ്ക്ക് കരാര്‍ ഉറപ്പിച്ച ശേഷം സങ്കോൾഡ ഗ്രാമത്തിലെ ഹോട്ടലിലേക്ക് സ്ത്രീകളെയുമായി എത്തിയ വേളയിലാണ് പ്രതിയെ പോലീസ് സംഘം പിടികൂടിയത്.
0 Comments