കാസറകോട്: മാന്യയിലെ ഹഫ്‌സയ്ക്കും അനാഥരായ മൂന്ന് കുഞ്ഞുമക്കള്‍ക്കും വേണ്ടി നൗ ഇന്ത്യ ചാരിറ്റി ചെടേക്കാലില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം പ്രൗഡമായ ചടങ്ങില്‍ നടന്നു.[www.malabarflash.com]
ബദിയഡുക്ക എസ്.ഐ കെ.പി.വിനോദ് കുമാര്‍ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. ഗായകന്‍ തന്‍സീര്‍ കൂത്തുപറമ്പ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാഹിന്‍ കേളോട്ട്, യുവ ബിസ്സിനസ്സുമാന്‍ സക്കീര്‍ ബെഡി, പട്ടുറുമാല്‍ ഫെയിം റിയാസ് ഖാന്‍, നൗ ഇന്ത്യ ഡയറക്ടര്‍മാരായ എബി കുട്ടിയാനം, ഷെബി ബംബ്രാണി സംബന്ധിച്ചു.
0 Comments