കാസര്‍കോട്: പാണ്ടിയില്‍ മകന്‍ അഛനെ തല്ലിക്കൊന്നു. വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണ നായിക്കാണ് മരിച്ചത്. മകന്‍ നരേന്ദ്രപ്രസാദിനെ പോലീസ് അറസ്റ്റ് ചെയ്തു. അഡൂർ പാണ്ടി വെള്ളരിക്കയം കോളനിയിലെ ബാലകൃഷ്ണ നായിക്കാണ് മരിച്ചത്. 55 വയസായിരുന്നു.[www.malabarflash.com]
27 വയസുള്ള മകൻ നരേന്ദ്രപ്രസാദിനെ ആദൂർ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ബാലകൃഷ്ണ നായിക്കിനെ നരേന്ദ്രപ്രസാദ് നിലത്തിട്ട് ആഞ്ഞ് ചവിട്ടുകയായിരുന്നുവത്രെ.
ശരീരത്തിൽ പുറമെ മുറിവേറ്റ പാടുകൾ കാര്യമായി ഇല്ലെങ്കിലും ആന്തരിക ക്ഷതങ്ങളാണ് മരണകാരണമെന്നാണ് സൂചന. തിങ്കളാഴ്ച രാത്രി ഇരുവരും തമ്മിൽ തർക്കവും കശപിശയും ഉണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി പുലർച്ചയും തർക്കമുണ്ടായി. തുടർന്നാണ് കൊലപാതകം.
പ്രതി നരേന്ദ്രപ്രസാദ് സ്ഥലത്തെ പ്രധാന ചാരായം വാറ്റു കാരനാണെന്ന് പോലീസ് അറിയിച്ചു. വീടിനോടു ചേർന്നുള്ള കാട്ടിലാണ് ചാരായം വാറ്റുന്നത്.
മദ്യപിച്ചെത്തുന്ന ബാലകൃഷ്ണ നായിക്ക് ഭാര്യയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഇതേ ചൊല്ലി അച്ഛനും,മകനും തമ്മിൽ തർക്കം പതിവായിരുന്നുവത്രെ.
0 Comments