2022 ജൂൺ 27 ന് പുതിയ തലമുറ സ്കോർപിയോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. Z101 എന്ന രഹസ്യനാമമുള്ള പുതിയ എസ്‌യുവിയെ 'സ്കോർപ്പിയോ എൻ' എന്ന് വിളിക്കും. നിലവിലുള്ള മോഡൽ 'സ്കോർപ്പിയോ ക്ലാസിക്' ആയി തുടരും.[www.malabarflash.com]
Z101 എന്ന കോഡുനാമത്തിലുള്ള പുതിയ എസ്‌യുവി നിർമ്മിച്ചിരിക്കുന്നത് ഒരു പുതിയ ബോഡി-ഓൺ-ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ്. കൂടാതെ നിലവിലുള്ള മോഡലിനെക്കാള്‍ വ്യത്യസ്‍തമായ സ്വഭാവം നൽകുന്ന പുതിയ ഫീച്ചറുകളുടെ ഒരു ശ്രേണി മുന്നോട്ട് കൊണ്ടുവരും. പുതിയ തലമുറ സ്കോർപിയോയിൽ ചേർക്കുമെന്ന് പ്രതീക്ഷിക്കുന്ന ചില പ്രധാന സവിശേഷതകൾ ഇതാ.
4X4: പുതിയ സ്കോർപ്പിയോ-എൻ 4X4 ഫംഗ്ഷനോട് കൂടിയതായിരിക്കുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇത് ഒരു ഓപ്ഷനായി ചേർക്കാനാണ് സാധ്യത. ഓഫ്-റോഡ്-സൗഹൃദ വാഹനമായി സ്കോർപിയോ-എൻ വേറിട്ടുനിൽക്കുമെന്ന വസ്തുത കണക്കിലെടുക്കുമ്പോൾ, അതിന്റെ 4X4 ഓപ്ഷൻ ഉപയോഗപ്രദമാകും.
പുതിയ ലോഗോ: കമ്പനിയുടെ എസ്‌യുവി ബ്രാൻഡിംഗ് സ്വീകരിക്കുന്ന മഹീന്ദ്രയുടെ (XUV700 ന് ശേഷം) നിരയിലെ രണ്ടാമത്തെ വാഹനമായി സ്കോർപിയോ-എൻ മാറും.
ഡ്യുവൽ എൽഇഡി പ്രൊജക്ടർ യൂണിറ്റുകൾ: ഏറ്റവും പുതിയ ഔദ്യോഗിക ചിത്രങ്ങൾ ഈ സവിശേഷത സ്ഥിരീകരിച്ചു. പുതിയ മോഡലിന് സ്‌റ്റൈലിഷ് ലുക്ക് ഡ്യുവൽ എൽഇഡി പ്രൊജക്ടർ യൂണിറ്റുകൾ സ്‌പോർട് ചെയ്യും. അത് വളരെ സ്‌പോർട്ടിവും ആധുനികവുമായ രൂപം നൽകും.
ഡൈനാമിക് ടേൺ ഇൻഡിക്കേറ്ററുകൾ: കാറിന്‍റെ ഏറ്റവും പുതിയ ടീസർ വീഡിയോ സ്ഥിരീകരിച്ച മറ്റൊരു സവിശേഷതയാണിത്.
വലിയ ലംബമായ ടച്ച്‌സ്‌ക്രീൻ: കാറിന്റെ പുനർനിർമ്മിച്ച ഡാഷ്‌ബോർഡിൽ, പൂർണ്ണമായും പുതിയ വലിയ വലിപ്പത്തിലുള്ള ലംബമായി പൊസിഷനുള്ള ടച്ച്‌സ്‌ക്രീൻ സിസ്റ്റത്തിന്റെ സാനിധ്യം സ്പൈ ചിത്രങ്ങൾ സ്ഥിരീകരിക്കുന്നു.
പൂർണ്ണമായി ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേ: പുതിയ സ്കോർപിയോ-N-ലെ ഇൻസ്ട്രുമെന്റ് കൺസോൾ, മുമ്പത്തെ സ്പൈ ചിത്രങ്ങളിൽ സ്ഥിരീകരിച്ചത് പോലെ പൂർണ്ണമായും ഡിജിറ്റൽ ആയിരിക്കും. നിലവിലുള്ള യൂണിറ്റിൽ നിന്ന് വലിയൊരു ചുവടുവയ്പ്പായിരിക്കും ഇത്.
ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ: ആറ് സ്പീഡ് മാനുവൽ കൂടാതെ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ യൂണിറ്റിനൊപ്പം മഹീന്ദ്ര പുതിയ സ്കോർപിയോ-എൻ സജ്ജീകരിക്കും.
ഡ്രൈവിംഗ് മോഡുകൾ: പുതിയ സ്കോർപിയോ-എൻ നിരവധി ഡ്രൈവിംഗ് മോഡുകൾ അവതരിപ്പിക്കും എന്നാണ് അതിന്റെ ക്യാബിൻ സ്പൈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. പുതിയ മോഡുകൾ ഉൾപ്പെടുത്തുന്നത് പുതിയ കാറിന്റെ ക്യാബിനിനുള്ളിൽ ആധുനികതയുടെ സ്‍പർശം നൽകും.
മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ്: 2022 സ്കോർപ്പിയോ-എൻ സ്പോർടി-ലുക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് സ്പോർട് ചെയ്യും, അത് കാറിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ക്രമീകരണങ്ങൾ നിയന്ത്രിക്കുന്നതിന് നിരവധി ബട്ടണുകളാൽ പൂർണ്ണമായി കിറ്റ് ചെയ്തിരിക്കും.
സൺറൂഫ്: അടുത്തിടെ പുറത്തിറക്കിയ കാറിന്റെ ഔദ്യോഗിക ഡിസൈൻ വെളിപ്പെടുത്തൽ ചിത്രങ്ങൾ ഈ സവിശേഷത സ്ഥിരീകരിക്കുന്നു. അതായത്, 360-ഡിഗ്രി ക്യാമറ പ്രവർത്തനക്ഷമതയോടെ കാർ വരുമെന്ന് പ്രതീക്ഷിക്കാം. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, കണക്റ്റഡ് കാർ ടെക്‌നോളജി, ക്രൂയിസ് കൺട്രോൾ, പുതിയ കാറിനുള്ളിൽ പ്രീമിയം സറൗണ്ട് സിസ്റ്റം തുടങ്ങിയ മറ്റ് ഫീച്ചറുകളും പ്രതീക്ഷിക്കാം. എങ്കിലും ഇവ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
0 Comments