പെൺകുട്ടിയെ കാണാനില്ലെന്ന ഈ മാസം 15 ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോവളം പോലീസ് നടത്തിയ അന്വേഷണത്തിൽ ശ്രീകാര്യത്തുളള വീട്ടിൽ നിന്ന് പെൺകുട്ടിയെ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ പെൺകുട്ടിയെ ഒരുവർഷം മുമ്പ് മുതൽ യുവാക്കൾ പീഡിപ്പിക്കുകയായിരുന്നെന്ന് വിവരം ലഭിച്ചു. നേരത്തെയും പെൺകുട്ടി വീടുവിട്ടിരുന്നു. പ്രതികളിലൊരാളായ ജീവൻ ഫ്രീഫയർ ഗെയിമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടുകാരറിയാതെ പ്രലോഭിപ്പിച്ച് അയാളുടെ വീട്ടിലെത്തിച്ചാണ് പീഡിപ്പിച്ചത്. മറ്റൊരു പ്രതിയായ ഷാൻരാജ് ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു പെൺകുട്ടിയെ പരിചയപ്പെടുന്നത്. ഈ മാസം ഒൻപതാം തീയതി കടത്തിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ച ശേഷം പെൺകുട്ടിയുടെ കൂട്ടുകാരിയുടെ ശ്രീകാര്യത്തുളള വീട്ടിലെത്തിച്ച് മുങ്ങുകയായിരുന്നു.
ഒരാഴ്ച്ചയോളം ഷാൻരാജ് പീഡിപ്പിച്ചുവെന്ന് കുട്ടിയും മൊഴിനൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

കോവളം എസ്എച്ച്ഒ പ്രൈജുവിന്റെ നേതൃത്വത്തിൽ എസ്ഐ എസ് അനീഷ്‌കുമാർ, സിപിഒമാരായ വിജേഷ്, ഷൈജു, വിഷ്ണു, ലജീവ്, വനിതാ സിപിഒമാരായ താര, സുജിത എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്.
യുവാക്കളുടെ സഹായികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെയും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു.
0 Comments