മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ യൂണിറ്റ് 4 ൽ ചികിത്സയിൽ കഴിഞ്ഞ യുവാവിനെ സഹായിക്കാനെന്ന മട്ടിൽ എത്തിയതായിരുന്നു പ്രതി. ഇയാൾ ഡോക്ടറാണെന്നു തെറ്റിദ്ധരിപ്പിച്ച് രോഗികളെ പരിശോധിച്ചു. രീതികളിൽ സംശയം തോന്നിയ ഡോക്ടർമാർ ഇയാളെ ചോദ്യം ചെയ്തു.
ഇതോടെ വ്യാജ ഡോക്ടറാണെന്നു വ്യക്തമാവുകയായിരുന്നു. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ശ്രീനാഥും ജീവനക്കാരും ചേർന്ന് പിടികൂടി സെക്യൂരിറ്റി ഓഫിസിൽ എത്തിച്ചു പോലീസിനു കൈമാറി. കോടതി നിഖിലിനെ റിമാൻഡ് ചെയ്തു.

മുട്ടുവേദനയുമായി വന്ന രോഗിക്ക് എയ്ഡ്സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് 4.8 ലക്ഷം തട്ടിയെന്ന് ഇതിനിടെ വേറെ കേസും നിഖിലിനെതിരെ വന്നു. ഒന്നാം വർഡിൽ ചികിത്സയിൽ കഴിയുന്ന വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയാണ് പരാതി നൽകിയത്.
ഒരു വർഷം മുൻപ് സഹോദരൻ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുമ്പോഴാണ് പിജി ഡോക്ടറാണെന്ന് പറഞ്ഞ് നിഖിൽ സഹായത്തിന് ഒപ്പം കൂടിയതെന്നു ഇദ്ദേഹം പറഞ്ഞു. രക്ത സാംപിളുകൾ ലാബിൽ എത്തിച്ചിരുന്നതും ഫലം വാങ്ങുന്നതും നിഖിലായിരുന്നു. ജ്യേഷ്ഠന് എയ്ഡ്സ് കണ്ടെത്തിയെന്ന് വിശ്വസിപ്പിച്ചു രഹസ്യ ചികിത്സയ്ക്കും മരുന്നിനും 4 ലക്ഷം രൂപയും തുടർപഠനത്തിനെന്ന പേരിൽ 80,000 രൂപയും വാങ്ങി.

കഴിഞ്ഞ ദിവസമാണ് ഇയാളെ വീണ്ടും കണ്ടത്. വ്യാജനാണെന്നറിഞ്ഞപ്പോഴാണ് താനും തട്ടിപ്പിനിരയായെന്നു കാട്ടി പരാതി നൽകിയത്.
0 Comments