ഞായര്‍ രാത്രി 8.30ഓടെയാണ് രാജുവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഭാര്യ മിനി ജോലിക്ക് പോയിരുന്നു. മകള്‍ ശിവാനി മുത്തശിയോടൊപ്പം ബന്ധുവീട്ടില്‍ പോയിരുന്നു. ഇവര്‍ തിരിച്ചെത്തി വാതിലില്‍ മുട്ടിയപ്പോള്‍ തുറന്നില്ല. സമീപത്തെ വീട്ടില്‍നിന്നും ആളുകളെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്.
ഇയാള്‍ ഞായറാഴ്ച ജോലിക്കായുള്ള അഭിമുഖത്തിന് എറണാകുളത്തിന് പോയിരുന്നെന്നും വൈകിട്ടാണ് തിരികെയെത്തിയതെന്നും സമീപവാസികള്‍ പറഞ്ഞു.
2005 മേയ് 18നാണ് മധ്യവേനൽ അവധിക്കാലത്ത് വീടിന് സമീപത്തെ മഞ്ഞിപ്പുഴ മൈതാനത്ത് ക്രിക്കറ്റ് കളിക്കിടെ രാഹുലിനെ കാണാതാകുന്നത്. ഏഴുവയസ് പൂർത്തിയാകും മുൻപായിരുന്നു രാഹുലിന്റെ തിരോധാനം. ഇക്കഴിഞ്ഞ 18നാണ് രാഹുലിനെ കാണാതായി 17 വർഷങ്ങൾ പൂർത്തിയായത്.
രാഹുലിന്റെ തിരോധനാത്തെ തുടർന്ന് ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ രാജു, പിന്നീട് ശാരീരിക അസ്വസ്ഥകളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ മിനി (കൺസ്യൂമർ ഫെഡ് നീതി സ്റ്റോർ ജീവനക്കാരി). മകൾ: ശിവാനി (ഒൻപതാം ക്ലാസ് വിദ്യാർഥിനി).
0 Comments