NEWS UPDATE

6/recent/ticker-posts

ദില്‍ജിത്തിനും നന്ദഗോപനും നാടിന്‍റെ യാത്രാമൊഴി; ചെറക്കാപ്പാറയിലെ കുളത്തില്‍ മുങ്ങി മരിച്ച കുട്ടികൾക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരങ്ങള്‍

ഉദുമ: അകാലത്തിൽ പൊലിഞ്ഞ അയല്‍ക്കാരായ കൗമാരക്കാരുടെ അന്ത്യ യാത്രയില്‍ നാട് ഒന്നാകെ ഒഴുകിയെത്തി. ബുധനാഴ്ച വൈകുന്നേരമാണ് ചെറക്കാപ്പാറയിലെ കുളത്തില്‍ കുളിക്കുന്നതിനിടെ ദില്‍ജിത്തും നന്ദഗോപനും മുങ്ങി മരിച്ചത്.[www.malabarflash.com]

നീന്തലറിയാമായിരുന്നിട്ടും കുളിക്കുന്നതിനിടയിൽ ഇരുവരും മുങ്ങി മരിച്ചുവെന്നത് വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു ഈ കുട്ടികളെറിയുന്ന നാട്ടുകാരിൽ പലരും.ഇവരുടെ തട്ടകമായ ചെർക്കാപ്പാറ തരംഗ് ക്ലബ്ബിന് മുന്നിൽ മൃതദേഹങ്ങൾ പൊതു ദർശനത്തിന് വെച്ചപ്പോൾ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എത്തി.ഒപ്പം കളിച്ചു നടന്ന കൂട്ടുകാർ കണ്ണീരടക്കാൻ ഏറെ പണിപ്പെടുന്നുണ്ടായിരുന്നു. 

പുല്ലൂർ പെരിയ പഞ്ചയാത്ത് പ്രസിഡന്റ് സി.കെ. അരവിന്ദൻ, പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം. കുമാരൻ പനയാൽ , ഉദുമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ, മുൻ എം.എൽ.എ. കെ.കുഞ്ഞിരാമൻ, മധുമുദിയക്കാൽ, സി.രാജൻ പെരിയ, രണ്ട് സ്കൂളുകളിലെയും അധ്യാപകര്‍, വിവിധ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ നാനാ തുറകളിലുള്ളവർ അന്തിമോപചാരമർപ്പിച്ചു.

തുടര്‍ന്ന് രണ്ട് മണിയോടെ മൃതദേഹങ്ങള്‍ ഇവരുവരുടെയും വീട്ടുവളപ്പുകളില്‍ സംസ്‌കരിച്ചു. 

പെരിയസര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എഏട്ടാം തരം
വിദ്യാര്‍ഥിയാണ് ചേര്‍ക്കാപ്പാറ മഞ്ഞംകാടിലെ ദില്‍ജിത്ത്. മാവുങ്കാല്‍ ക്രൈസ്ററ് സ്കൂളില്‍ ഒന്‍പതാം തരത്തിലാണ് നന്ദഗോപന്‍ പഠിക്കുന്നത്.

Post a Comment

0 Comments