വ്യാഴാഴ്ച രാത്രി 10.35നാണ് തീപിടിത്തം സംബന്ധിച്ച വിവരം ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ കേണല്‍ സമി ഖാമിസ് അല്‍ നഖ്ബി പറഞ്ഞു. ഉടന്‍ തന്നെ സമ്‌നാന്‍, അല്‍ സജ്ജ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങള്‍ സംഭവസ്ഥലത്തെത്തി തീയണയ്ക്കാന്‍ തുടങ്ങി. രാത്രി 1.30ഓടെ തീ നിയന്ത്രണവിധേയമാക്കി.
തീപിടിത്തത്തില്‍ പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
0 Comments