NEWS UPDATE

6/recent/ticker-posts

ഹെെദരാബാദ് കൂട്ടബലാൽത്സം​ഗം; പ്രതികളെ കൊലപ്പെടുത്തിയ ഏറ്റുമുട്ടൽ വ്യാജമെന്ന് കണ്ടെത്തൽ

ഹെെദരാബാദ്: മൃഗ ഡോക്ടറെ കൂട്ടബലാഷത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടൽ വ്യാജമെന്ന് കണ്ടെത്തൽ. സുപ്രീം കോടതി നിയോ​ഗിച്ച സമിതിയുടെതാണ് കണ്ടെത്തൽ. ഏറ്റുമുട്ടലിന്റെ ഭാഗമായ പത്ത് പോലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം എന്ന് സമിതി കോടതിയോട് ശുപാർശ ചെയ്തു.[www.malabarflash.com]

പ്രതികളായ നാല് പേരിൽ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരെന്നും സമിതി വ്യക്തമാക്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് മുന്നിലാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്.

2019 നവംബർ 28നാണ് തെലുങ്കാനയിലെ 27 കാരിയായ മൃഗ ഡോക്ടറെ നാലംഗ സംഘം ചേർന്ന് കൂട്ട ബലാൽസംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത്. അതിന് ശേഷം മൃതദേഹം കത്തിക്കുകയും ചെയ്തിരുന്നു. കൊലപാതക വിവരം പുറത്തറിഞ്ഞതിന് പിന്നാലെ വൻ ജനരോഷം ഉയർന്നിരുന്നു. തുടർന്ന് പോലീസ് നാല് പ്രതികളെ പിടികൂടുകയും പിന്നീട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്നുമായിരുന്നു പോലീസിന്റെ വിശദീകരണം. 

2019 ഡിസംബർ ആറിനാണ് പ്രതികളെ വെടിവെച്ചു കൊന്നത്. ഹൈദരാബാദിൽ നിന്ന് 50 കിലോമീറ്റർ അകലെ ഷാദ്‌നഗറിലെ ചാത്തനപ്പള്ളി അണ്ടർപാസിന് സമീപത്താണ് പ്രതികൾ വെടിയേറ്റ് കൊല്ലപ്പെട്ടത്.

Post a Comment

0 Comments