മുക്കുപണ്ടയം പണയംവെച്ച് കൊടിയത്തൂര്‍ ഗ്രാമീണ ബാങ്ക് ശാഖയിൽ നിന്നും 24 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായിരുന്ന വിഷ്ണു കയ്യൂണുമ്മല്‍, മാട്ടുമുറിക്കല്‍ സന്തോഷ്‌കുമാര്‍, സന്തോഷിന്റെ ഭാര്യ ഷൈനി, കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ബാബു പൊലുകുന്നത് തുടങ്ങിയവരായിരുന്നു കേസിലെ പ്രതികള്‍.
ഈ കേസിലാണ് ബാങ്കിലെ അപ്രൈസറായ മോഹനനെതിരേയും ആരോപണമുയര്‍ന്നിരുന്നത്. കേസുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലായിരുന്നു. ഈ സംഭവത്തെത്തുടര്‍ന്ന് ഇദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടിരുന്നു. പിന്നാലെയാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്.
0 Comments