NEWS UPDATE

6/recent/ticker-posts

ഹാർപ്പിക്ക് കഴിച്ച് ചികിത്സയിലായിരുന്ന ലാബ് ടെക്നീഷ്യ മരണപ്പെട്ടു

കാഞ്ഞങ്ങാട്: ടോയ്ലറ്റ് വൃത്തിയാക്കുന്ന ഹാർപ്പിക്ക് കഴിച്ച് ചികിത്സയിലായിരുന്ന ലാബ് ടെക്നീഷ്യ മരണപ്പെട്ടു. കാഞ്ഞങ്ങാട്ടെ ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യ മടിക്കൈ അമ്പലത്തുകരയിലെ അബ്ദുല്ല -സുബൈദ ദമ്പതികളുടെ മകൾ ഷുഹാന(28) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണപ്പെട്ടത്. [www.malabarflash.com]

ഒന്നരമാസം മുമ്പാണ് കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട് ഷഹാന വീട്ടിലെ കുളിമുറിയിൽ വെച്ച് ഹാർപ്പിക്ക് കഴിച്ചത്. ഗുരുതരാവസ്ഥയിലായ ഷുഹാനയെ കാഞ്ഞങ്ങാട് ജില്ലാ ആശുപതി, പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി, കണ്ണൂർ ആസ്റ്റർ മിംസ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയ്ക്ക് വിധേയമാക്കിയിരുന്നു. 

അസുഖം ഭേദമായതിനെ തുടർന്ന് പെരുന്നാളിനോടനുബന്ധിച്ച് വീട്ടിൽ തി രിച്ചെത്തിയെങ്കിലും പിന്നീട് കടുത്ത വയറുവേദനയെ തുടർന്ന് വീണ്ടും ആശുപത്രി യിൽ പ്രവേശിപ്പിക്കുകയായിരുന്നു. 

ഇവിടെ നടത്തിയ പ രിശോധനയിൽ ഷുഹാനയുടെ  ആന്തരികാവയവങ്ങൾക്ക് പൂർണ്ണമായും തകരാറ് സംഭവിച്ചതായി കണ്ടെത്തി. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷുഹാന വ്യാഴാഴ്ച രാത്രിയാണ് മരണപ്പെട്ടത്. 

രണ്ടുവർഷം മുമ്പ് പള്ളിക്കര സ്വദേശിയായ യുവാവിനെ ഷുഹാന വിവാഹം കഴിച്ചിരുന്നു. എന്നാൽ ഷുഹാനയുടെ ആഭരണങ്ങളും സ്ത്രീധനമാ യി നൽകിയ പണവും ഇയാൾ ധൂർത്തടിച്ച് നശിപ്പിച്ചു. തുടർന്ന് ഈ ബന്ധത്തിൽ നിന്നും നിയമപരമായി മോചനം നേടി. പിന്നീട് കഴിഞ്ഞ ഒക്ടോബറിൽ പഴയങ്ങാടി വേങ്ങര സ്വദേശി മനാഫിനെ വിവാഹം കഴിച്ചു. ഈ ബന്ധത്തിലും ഭർത്താവുമായി കുടുംബ്ര പ്രശ്നം ഉണ്ടായിരുന്നുവത്രെ. 

ദുബൈയിൽ കെമിക്കൽ കമ്പനിയിലെ സൂപ്പർ വൈസർ എന്നുപറഞ്ഞാണ് മനാഫ് ഷുഹാനയെ വിവാഹം കഴിച്ചത്. എന്നൽ വിവാഹശേഷം ഇയാൾ ഗൾഫിലേക്ക് പോകാതെ നാട്ടിൽ തന്നെ കഴിയുകയായിരുന്നു. തുടർന്നാണ് ഭർത്താവ് കബളിപ്പിക്കുകയായിരുന്നുവെന്ന് മനസ്സിലായത്. ഇതാണ് ഷുഹാനയെ ആത്മഹത്യക്ക് പരി പ്പിച്ചതെന്നാണ് കരുതുന്നത്. 

ഷുഹൈബ്, സുരൈഖ്, സുഹൈല എന്നിവർ സഹോദരങ്ങളാണ്. ആളുകളുമായി നന്നായി ഇടപെടാറുള്ള ഷുഹാന നവമാധ്യമങ്ങളിൽ സ മകാലീന സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുതാറുണ്ടായിരുന്നു.

Post a Comment

0 Comments